ഡ​ല്‍​ഹി​യി​ല്‍‌​നി​ന്ന് ചെ​ന്നൈ​യി​ലെ​ത്തി​യ യു​വാ​വി​ന് കൊ​റോ​ണ (കോ​വി​ഡ്-19)

  SHARE

  ഡ​ല്‍​ഹി​യി​ല്‍‌​നി​ന്ന് ചെ​ന്നൈ​യി​ലെ​ത്തി​യ യു​വാ​വി​ന് കൊ​റോ​ണ (കോ​വി​ഡ്-19) സ്ഥി​രീ​ക​രി​ച്ച​തോ​ടെ വൈ​റ​സി​ന്‍റെ സ​മൂ​ഹ​വ്യാ​പ​നം ന​ട​ന്ന​താ​യി ആ​ശ​ങ്ക. ഡ​ല്‍​ഹി​യി​ല്‍​ നി​ന്നെ​ത്തി​യ ഇ​രു​പ​തു​കാ​ര​നാ​ണ് കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​യാ​ള്‍ അ​ടു​ത്തി​ടെ വി​ദേ​ശ​ത്തു​പോ​യി വ​ന്ന​യാ​ള്‍ ആ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ ആ​ളു​മാ​യി സമ്പർക്കം പു​ല​ര്‍​ത്തി​യി​രു​ന്നു.

  ഇ‍​യാ​ള്‍ ചെ​ന്നൈ​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. യു​വാ​വി​ന്‍റെ നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ത​മി​ഴ്നാ​ട് ആ​രോ​ഗ്യ​മ​ന്ത്രി ഡോ.​വി​ജ​യ​ഭാ​സ്ക​ര്‍ പ​റ​ഞ്ഞു. ത​മി​ഴ്നാ​ട്ടി​ല്‍ ഇ​തോ​ടെ കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണം ര​ണ്ടാ​യി.

  ഒ​മാ​നി​ല്‍​നി​ന്നും എ​ത്തി​യ നാ​ല്‍​പ്പ​ത്തി​യ​ഞ്ചു​കാ​ര​നാ​ണ് ആ​ദ്യം ത​മി​ഴ്നാ​ട്ടി​ല്‍ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്. എ​ന്നാ​ല്‍ ഇ​യാ​ള്‍ രോ​ഗം ഭേ​ദ​മാ​യി അ​ടു​ത്തി​ടെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യി​രു​ന്നു. ര​ണ്ട് പ​രി​ശോ​ധ​ന​ക​ളും നെ​ഗ​റ്റീ​വ് ആ​യ​തോ​ടെ​യാ​ണ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. അ​ദ്ദേ​ഹം വീ​ട്ടി​ല്‍ ഐ​സ​ലേ​ഷ​നി​ല്‍ തു​ട​രു​ക​യാ​ണ്.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.