വി. മുരളീധരനും, വി.വി രാജേഷും കൊറോണ നിരീക്ഷണത്തില്‍

    SHARE

    സംസ്ഥാനത്ത് കൊറോണ മുന്‍കരുതലിന്റെ ഭാഗമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചതിന് പിന്നാലെ ബിജെപി നേതാവ് വി.വി രാജേഷും ക്വാറന്റൈനിലേയ്ക്ക്. ബിജെപി തിരുവനന്തപുരം ജില്ലാ സെക്രട്ടറി കൂടിയായ വി.വി രാജേഷ് വി.മുരളീധരനൊപ്പം ശ്രീചിത്രയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതേതുടര്‍ന്നായിരുന്നു ഈ തീരുമാനം.

    വൈറസ് സ്ഥിരീകരിച്ച ഡോക്ടര്‍ ജോലി ചെയ്ത ശ്രീചിത്ര ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ സാഹചര്യത്തിലാണ് മന്ത്രി വി.മുരളീധരന്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചത്. ശ്രീചിത്രയിലെ മുപ്പതോളം ഡോക്ടര്‍മാരെയും ജീവനക്കാരെയും കഴിഞ്ഞ ദിവസം നിരീക്ഷണത്തിലാക്കിയിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    This site uses Akismet to reduce spam. Learn how your comment data is processed.