ഏഷ്യാനെറ്റ് ന്യൂസും മീഡിയാവണ്ണും സംപ്രേഷണം പുനരാരംഭിച്ചു

  SHARE

  ഏഷ്യാനെറ്റ് ന്യൂസും മീഡിയാവണ്ണും സംപ്രേഷണം പുനരാരംഭിച്ചു. കേന്ദ്രസര്‍ക്കാര്‍ 48 മണിക്കൂര്‍ വിലക്കാണ് ഏർപ്പെടുത്തിയിരുന്നതെങ്കിലും ഏഷ്യാനെറ്റ് ന്യൂസ് 6 മണിക്കൂറിന് ശേഷവും മീഡിയാവണ്‍ 14 മണിക്കൂറിന് ശേഷവുമാണ് സംപ്രേഷണം ആരംഭിച്ചത്. ഏത് സാഹചര്യത്തിലാണ് ഏഷ്യാനെറ്റ് ന്യൂസിന്റെയും മീഡിയാവണ്ണിന്റെയും വിലക്ക് പിന്‍വലിച്ചതെന്ന് വ്യക്തമല്ല.

  ദില്ലിയിലെ വര്‍ഗീയ കലാപം റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ചാണ് കേന്ദ്രവാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാവണ്ണിനും വിലക്കേര്‍പ്പെടുത്തിയത്. ഇന്നലെ രാത്രി 7.30 മുതലാണ് ഇരുചാനലുകള്‍ക്കും വിലക്കേര്‍പ്പെടുത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

  കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ച് നിരവധി പേരാണ് രം​ഗത്തു വന്നത്. മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള ഭരണകൂടത്തിന്റെ കടന്നു കയറ്റമാണിതെന്ന വിലയിരുത്തലാണുണ്ടാകുന്നത്. കൂടാതെ വിലക്കേർപ്പെടുത്താനുള്ള കാരണങ്ങളിൽ ആർഎസ്എസിനെ വിമർശിച്ചു എന്ന പരാമാർശത്തിലും ശക്തമായ പ്രതികരണം ഉണ്ടാകുന്നുണ്ട്.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.