ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചു ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ കേ​സി​ല്‍; ഇ​ട​വേ​ള ബാ​ബു കൂ​റു​മാ​റി

    SHARE

    ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചു ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ കേ​സി​ല്‍, മ​ല​യാ​ള സി​നി​മ​യി​ലെ അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഇ​ട​വേ​ള ബാ​ബു കൂ​റു​മാ​റി. പോ​ലീ​സി​ന് ന​ല്‍​കി​യ മൊ​ഴി​യി​ല്‍​നി​ന്നു വ്യ​ത്യ​സ്ത​മാ​യാ​ണ് അ​ദ്ദേ​ഹം കോ​ട​തി​യി​ല്‍ മൊ​ഴി ന​ല്‍​കി​യ​ത്.

    എ​ട്ടാം പ്ര​തി​യാ​യ ന​ട​ന്‍ ദി​ലീ​പ് സി​നി​മ​യി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ടു​ത്തി എ​ന്നാ​രോ​പി​ച്ച്‌ ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി അ​മ്മ​യി​ല്‍ നേ​ര​ത്തെ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ രേ​ഖാ​മൂ​ലം പ​രാ​തി കി​ട്ടി​യി​ല്ലെ​ന്നാ​യി​രു​ന്നു സം​ഘ​ട​ന​യു​ടെ വാ​ദം. അ​ങ്ങ​നെ​യൊ​രു പ​രാ​തി​യെ​ക്കു​റി​ച്ച്‌ ഓ​ര്‍​ക്കു​ന്നി​ല്ലെ​ന്നാ​ണു വി​സ്താ​ര​ത്തി​നി​ടെ ബാ​ബു പ​റ​ഞ്ഞ​ത്. പ്ര​തി​ക്ക് അ​നു​കൂ​ല​മാ​യി മൊ​ഴി മാ​റ്റി​യ​തോ​ടെ ബാ​ബു കൂ​റു​മാ​റി​യ​താ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നു പ്രോ​സി​ക്യൂ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

    ന​ടി​യു​ടെ പ​രാ​തി​യി​ല്‍ വാ​സ്ത​വ​മു​ണ്ടെ​ന്നു തോ​ന്നി​യി​രു​ന്നു. ദി​ലീ​പു​മാ​യി ഇ​ക്കാ​ര്യം സം​സാ​രി​ച്ചി​രു​ന്നു. ആ​വ​ശ്യ​മി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ളി​ല്‍ എ​ന്തി​നാ​ണ് ഇ​ട​പെ​ടു​ന്ന​തെ​ന്നു ദി​ലീ​പി​നോ​ട് ചോ​ദി​ച്ചു. ഒ​രു സ്റ്റേ​ജ് പ​രി​പാ​ടി​ക്കി​ടെ ന​ടി​യും ദി​ലീ​പും ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​യി. അ​തി​നു​ശേ​ഷം കാ​വ്യ​യും ന​ടി​യും ത​മ്മി​ല്‍ മി​ണ്ടാ​താ​യി എ​ന്നാ​ണു ബാ​ബു നേ​ര​ത്തെ ന​ല്‍​കി​യ മൊ​ഴി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    This site uses Akismet to reduce spam. Learn how your comment data is processed.