വയനാട്ടിൽ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തി കാട്ടില്‍ കൊണ്ടുപോയി പിഡിപ്പിച്ചു

    SHARE

    വയനാട്ടിൽ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പതിനാലുകാരിയെ കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തി കാട്ടില്‍ കൊണ്ടുപോയി പിഡിപ്പിച്ചു. ഇന്നലെ രാവിലെ എട്ടു മണിയോടെ ബത്തേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വനാതിര്‍ത്തിയോടു ചേര്‍ന്ന ഗ്രാമത്തിലാണ് സംഭവം.

    പെണ്‍കുട്ടിയും മറ്റൊരു കുട്ടിയും വീടിന് സമീപത്തെ കാട്ടില്‍ മൂത്രമൊഴിക്കാന്‍ കയറിയപ്പോള്‍ ഇവരുടെ അയല്‍വാസിയായ യുവാവ് കത്തികാണിച്ച്‌ ഭീഷണിപ്പെടുത്തി വായ മൂടിക്കെട്ടിയ ശേഷം വനത്തിലേക്ക് എടുത്തുകൊണ്ടുപോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടി വിവരമറിയിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് ബത്തേരി പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും വനപാലകരും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ പന്ത്രണ്ട് മണിയോടെയാണ് വനത്തില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയായ 35-കാരനെ പിടികൂടാനായിട്ടില്ല. ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്ന് പറയുന്നു. ബത്തേരി പൊലീസ് കേസെടുത്ത് ഊര്‍ജിതാന്വേഷണം തുടങ്ങി

    LEAVE A REPLY

    Please enter your comment!
    Please enter your name here

    This site uses Akismet to reduce spam. Learn how your comment data is processed.