Home KeralaFocus സ്വര്‍ണ്ണവില; 32000 കടന്നേക്കും; ഇന്ന് വര്‍ധിച്ചത് 320 രൂപ

സ്വര്‍ണ്ണവില; 32000 കടന്നേക്കും; ഇന്ന് വര്‍ധിച്ചത് 320 രൂപ

SHARE

സകല റെക്കോര്‍ഡുകളും തകര്‍ത്ത് സ്വര്‍ണ്ണവില കുതിക്കുന്നു. തിങ്കളാഴ്ച പവന് 320 രൂപകൂടി 31,800 രൂപയിലെത്തി. 3975 രൂപയാണ് ഗ്രാമിന്റെ വില. തുടര്‍ച്ചയായി നാലാമത്തെ ദിവസമാണ് സ്വര്‍ണ്ണവില വര്‍ധിക്കുന്നത്. ശനിയാഴ്ച 200 രൂപയും വെള്ളിയാഴ്ച 400 രൂപയും വര്‍ധിച്ചിരുന്നു. 20 ദിവസംകൊണ്ട് 1,880 രൂപയാണ് കൂടിയത്.

ഈവര്‍ഷം ജനുവരി ആറിനാണ് പവന്‍ വില ആദ്യമായി 30,000 കടന്നത്. തുടര്‍ന്നങ്ങോട്ട് വിലയില്‍ വലിയ ചാഞ്ചാട്ടമുണ്ടായി. ദേശീയ വിപണിയില്‍ സ്വര്‍ണ്ണവില പത്ത് ഗ്രാമിന് 43,036 നിലവാരത്തിലേയ്ക്ക് ഉയര്‍ന്നു. കഴിഞ്ഞയാഴ്ചയില്‍മാത്രം 1,800 രൂപയുടെ വര്‍ധനവാണുണ്ടായത്. ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം 71.89ലേയ്ക്ക് താഴ്ന്നതും സ്വര്‍ണ്ണവില ഉയരാനിടയാക്കി. ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില രണ്ടുശതമാനം വര്‍ധിച്ച്‌ ഔണ്‍സിന് 1,678.58 ഡോളറായി.

വ്യവസായ വളര്‍ച്ചകുറയുന്നത് ആഗോള സാമ്ബത്തിക മാന്ദ്യത്തിലേയ്ക്ക് നയിക്കുമെന്ന ഭീതിയാണ് വിലകൂടാന്‍ കാരണം. മാന്ദ്യവേളയില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണ്ണത്തിന് ഡിമാന്റ് കൂടാറുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.