Home Don't Miss സ്വർണ വില കൂടി

സ്വർണ വില കൂടി

SHARE

ബു​ധ​നാ​ഴ്​​ച പ​വ​ന്​ 280 രൂ​പ വ​ര്‍​ധി​ച്ച്‌​ 30680 രൂ​പ​യായി റെക്കോഡിട്ട സ്വര്‍ണ വില വ്യാഴാഴ്​ച പിന്നെയും കുതിച്ചുയര്‍ന്നു. പവന്​ 200 കൂടി 30880 രൂ​പ​യാണ്​ വ്യാഴാഴ്​ചത്തെ വില. ഗ്രാ​മി​ന്​ 3860 രൂ​പ. ചരിത്രത്തിലെ ഏറ്റവും ഉ​യ​ര്‍​ന്ന വിലയാണിത്​. ചൊ​വ്വാ​ഴ്​​ച പവന്​ 30400 രൂ​പ​യാ​യി​രു​ന്നു. രണ്ടുദിവസം​കൊണ്ട്​ കൂടിയത്​ 480 രൂപ .

ജ​നു​വ​രി ഒ​ന്നി​ന് ഗ്രാ​മി​ന് 3625 രൂ​പ​യും പ​വ​ന് 29000 രൂ​പ​യു​മാ​യി​രു​ന്നു സ്വര്‍ണ വില. പിന്നീട്​ ഇതുവരെ കുറഞ്ഞിട്ടില്ല. 51 ദിവസം ​െകാണ്ട്​ ഗ്രാ​മി​ന് 235 രൂ​പ​യും പ​വ​ന് 1880 രൂ​പ​യും വ​ര്‍​ധി​ച്ചു. അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യി​ലും ക​ഴി​ഞ്ഞ ഏ​ഴ്​ വ​ര്‍​ഷ​ത്തെ ഉ​യ​ര്‍​ന്ന വി​ല​യി​ലാ​ണ് സ്വ​ര്‍​ണം. ട്രോ​യ് ഔ​ണ്‍​സി​ന് (31.1 ഗ്രാം) 1608.75 ഡോ​ള​ര്‍ വ​രെ എ​ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.