മൂന്നാറിലെ പോതമേട്ടില്‍ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; അപകടത്തില്‍ രണ്ട് പേര് മരിച്ചു
മൂന്നാറിലെ പോതമേട്ടില്‍ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു . അപകടത്തില്‍ രണ്ട് പേര് മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ക്കു പരിക്കേറ്റു. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ആതിരപ്പള്ളി സ്വദേശി രാജേഷ് (30) നെടുമങ്ങാട് സ്വദേശി പുഷ്പാംഗധന് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
ഗുരുതര പരുക്കേറ്റ വടാട്ടുപ്പാറ സ്വദേശി കുര്യാക്കോസ് (55) കോട്ടയം പാമ്ബാടി സ്വദേശി അജയ് (24) എന്നിവര്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് .