Home IndiaUncut ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 70 പോയിന്‍റ് നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 70 പോയിന്‍റ് നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്

SHARE

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 70 പോയിന്‍റ് നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.

നിഫ്റ്റി 12,178 നിലവാരത്തിലാണ് വ്യാപാരം നടത്തുന്നത്. എസ്ബിഐ ഓഹരി മൂന്നുശതമാനം ഉയര്‍ന്നു. ടൈറ്റന്‍, ഒഎന്‍ജിസി, ഇന്‍ഫോസിസ് തുടങ്ങിയ കമ്ബനികളുടെ ഓഹരികളും നേട്ടത്തിലാണ്.

ഐആര്‍സിടിസിയുടെ ഓഹരി വിലയില്‍ 13 ശതമാനത്തോളം വര്‍ധനവുണ്ടായി. ഓഹരിയൊന്നിന് 10 രൂപ ഇടക്കാല ലാഭവിഹിതവും കമ്ബനി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, ഇന്റസിന്‍ഡ് ബാങ്ക്, എച്ച്‌ഡ്‌എഫിസി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

പണപ്പെരുപ്പം ആറുവര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 7.59 ശതമാനമായതും വിപണിയെ ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.