Home GlobalVoice കൊറോണ വൈറസ് ബാധയ്ക്കിടെ ചൈനയില്‍ നിന്നെത്തി നിരീക്ഷണത്തിലായിരുന്ന മൂന്നുപേര്‍ ചൈനയിലേക്ക് കടന്നുകളഞ്ഞു

കൊറോണ വൈറസ് ബാധയ്ക്കിടെ ചൈനയില്‍ നിന്നെത്തി നിരീക്ഷണത്തിലായിരുന്ന മൂന്നുപേര്‍ ചൈനയിലേക്ക് കടന്നുകളഞ്ഞു

SHARE

കൊറോണ വൈറസ് ബാധയ്ക്കിടെ ചൈനയില്‍ നിന്നെത്തി നിരീക്ഷണത്തിലായിരുന്ന മൂന്നുപേര്‍ 28 ദിവസത്തെ നിരീക്ഷണക്കാലയളവ് തീരും മുൻപ് ആരോഗ്യവകുപ്പിനെ അറിയിക്കാതെ ചൈനയിലേക്കു പോയി.

ചൈനയില്‍ ബിസിനസ് നടത്തുന്ന തൃശ്ശൂരിലെ അടാട്ടുനിന്നുള്ള ദമ്പതിമാരും കൂര്‍ക്കഞ്ചേരിയില്‍ നിന്നുള്ളയാളുമാണ് തിങ്കളാഴ്ച പോയത്. ദമ്ബതിമാര്‍ ശ്രീലങ്കയിലെ കൊളംബോ വിമാനത്താവളംവഴിയും മറ്റേയാള്‍ സിങ്കപ്പൂര്‍വഴിയുമാണ് പോയതെന്നാണു വിവരം.

വീടുകളില്‍ നിരീക്ഷണത്തിലുള്ളവരെ ആരോഗ്യവകുപ്പ് അധികൃതര്‍ ദിവസവും രാവിലെയും ഉച്ചയ്ക്കും വൈകീട്ടും ഫോണില്‍ വിളിക്കുന്നുണ്ട്. ഞായറാഴ്ച വൈകീട്ടുവരെ ഇവര്‍ മൂന്നുപേരും അധികൃതരോടു സംസാരിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്നറിയിച്ചു.

തിങ്കളാഴ്ച രാവിലെ വിളിച്ചപ്പോള്‍ മൊബൈല്‍ നമ്പറുകൾ സ്വിച്ച്‌ ഓഫ് ആയിരുന്നു. ബന്ധുക്കളോട് അന്വേഷിച്ചപ്പോഴാണ് പോയ വിവരം അറിഞ്ഞത്.ആരോഗ്യവകുപ്പ് അധികൃതര്‍ സര്‍ക്കാരിലേക്ക് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൈനയിലേക്കു കടന്നവരുടെപേരില്‍ എന്തുനടപടി വേണമെന്ന കാര്യത്തില്‍ എമിഗ്രേഷന്‍ വിഭാഗവുമായി ആലോചിച്ചശേഷം തീരുമാനമെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.