Home IndiaUncut പത്മ പുരസ്ക്കാരം; എം ടിയും മമ്മൂട്ടിയും അടങ്ങുന്ന സംസ്ഥാന ലിസ്റ്റ് തഴഞ്ഞ് കേന്ദ്രം

പത്മ പുരസ്ക്കാരം; എം ടിയും മമ്മൂട്ടിയും അടങ്ങുന്ന സംസ്ഥാന ലിസ്റ്റ് തഴഞ്ഞ് കേന്ദ്രം

SHARE

സംസ്ഥാന സർക്കാരിന്റെ പട്ടിക പൂർണ്ണമായും തള്ളിക്കളഞ്ഞു കൊണ്ടാണ് ഈ വർഷത്തെ പത്മ പുരസ്ക്കാരങ്ങൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്.
പത്മവിഭൂഷൻ പുരസ്കാരത്തിനായി മലയാളത്തിന്‍റെ അഭിമാനമായ എഴുത്തുകാരൻ എം ടി വാസുദേവൻ നായരുടെ പേര് അടക്കം ശുപാർശ ചെയ്തുകൊണ്ടുള്ള പട്ടികയാണ് കേന്ദ്രം തള്ളിയത്.

ഉന്നത ബഹുമതികളിലൊന്നായിരുന്ന പത്മവിഭൂഷൻ നൽകാൻ സംസ്ഥാന സർക്കാർ ശുപാർശ നൽകിയത് മലയാള സാഹിത്യത്തിന്‍റെ ഏറ്റവും തലപ്പൊക്കമുള്ള കുലപതികളിലൊരാളായ എം ടി വാസുദേവൻ നായർക്കാണ്. ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതി ഭാരത് രത്നയാണ്. അതിന് തൊട്ടുതാഴെയുള്ള ഉന്നത സിവിലിയൻ പുരസ്കാരമാണ് പത്മവിഭൂഷൻ.

കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിയാശാൻ, അഭിനേതാക്കളായ മമ്മൂട്ടി, മധു, ശോഭന, കവി സുഗതകുമാരി, ചെണ്ടയുടെ ആശാൻമാരായ മട്ടന്നൂർ ശങ്കരൻകുട്ടി, പെരുവനം കുട്ടൻ മാരാർ, ഓസ്കർ ജേതാവായ ശബ്ദലേഖകൻ റസൂൽ പൂക്കുട്ടി എന്നിവർക്കാണ് പദ്മഭൂഷൻ പുരസ്കാരത്തിന് ശുപാർശ നൽകിയത്.

സൂര്യ ഫെസ്റ്റിവൽ സംഘാടകനായ സൂര്യ കൃഷ്ണമൂർത്തി, സംഗീതജ്ഞ കെ ഓമനക്കുട്ടി, കഥകളി ആശാൻ സദനം കൃഷ്ണൻകുട്ടി നായർ, ശിൽപി കാനായി കുഞ്ഞിരാമൻ, സംഗീതജ്ഞൻ രമേശ് നാരായണൻ, ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി, അഭിനേത്രി കെപിഎസി ലളിത, എഴുത്തുകാരൻ എം എൻ കാരശ്ശേരി, സാമൂഹ്യപ്രവർത്തനത്തിന് ബിഷപ്പ് സൂസൈപാക്യം, സിനിമയിലെ സംഭാവനകൾക്ക് ജി കെ പിള്ള, മാധ്യമപ്രവർത്തകൻ കെ മോഹനൻ, എഴുത്തുകാരായ വിപി ഉണിത്തിരി, ഡോ. ഖദീജ മുംതാസ്, കാർട്ടൂണിസ്റ്റ് ഇ പി ഉണ്ണി, അഭിനേതാവ് നെടുമുടി വേണു, ഗായകൻ എം ജയചന്ദ്രൻ, പ്രശസ്ത കാൻസർ ചികിത്സകൻ ഡോക്ടർ വി പി ഗംഗാധരൻ, മാധ്യമരംഗത്തെ സംഭാവനകൾക്ക് എം എസ് മണി, യോഗ- നാച്ചുറോപ്പതി രംഗത്തെ സംഭാവനകൾക്ക് എം കെ രാമൻ മാസ്റ്റർ, ഡോ. ടി കെ ജയകുമാർ എന്നിവർക്ക് പദ്മശ്രീ പുരസ്കാരം നൽകാനും ശുപാർശ നൽകിയിരുന്നു.

ഇവർക്ക് പകരം കേരളത്തിൽ നിന്ന് ആത്മീയരംഗത്തെ ശ്രീ എമ്മിനും (മുംതാസ് അലി), നിയമപണ്ഡിതൻ പ്രഫ.എൻ.ആർ.മാധവമേനോന് മരണാനന്തരമായും പത്മഭൂഷൻ നൽകാൻ തീരുമാനിക്കുകയായിരുന്നു. ശാസ്ത്രജ്ഞനായ കെ എസ് മണിലാൽ, സാമൂഹ്യ പ്രവർത്തകൻ എം കെ കുഞ്ഞോൾ, എഴുത്തുകാരൻ എൻ ചന്ദ്രശേഖരൻ നായർ, നോക്കുവിദ്യ പാവകളി കലാകാരിയായ എം എസ് പങ്കജാക്ഷി എന്നിവർക്ക് പത്മശ്രീയും നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.