Home IndiaUncut ഷവോമിയുടെ ലാപ്‌ടോപ്പുകള്‍ ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തും

ഷവോമിയുടെ ലാപ്‌ടോപ്പുകള്‍ ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തും

SHARE

ഷവോമിയുടെ ലാപ്‌ടോപ്പുകള്‍ ഉടന്‍ ഇന്ത്യന്‍ വിപണികളില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ചൈനയില്‍ റെഡ്മി ബ്രാന്‍ഡില്‍ പുറത്തിറക്കിയ ലാപ്‌ടോപ്പ് ഇന്ത്യയിലും പുറത്തിറക്കുമെന്നാണ് വിവരം.

ഇതോടെ ലാപ്‌ടോപ്പ് വിപണന രംഗത്ത് മത്സരത്തിനായി ഷവോമിയും ഇറങ്ങുകയാണ്. പുതിയ ഉല്‍പന്നം ഇന്ത്യയില്‍ പുറത്തിറക്കുന്നുവെന്ന ഷവോമി ട്വിറ്ററില്‍ ഷെയര്‍ ചെയ്ത ടീസര്‍ വീഡിയോയാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. വീഡിയോയിലെ ഷവോമി ഉല്‍പന്നം ലാപ്‌ടോപ്പാണെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്.

ഷവോമിയിയുടെ റെഡ്മി ബ്രാന്‍ഡ് ഇന്ത്യയില്‍ പ്രശസ്തിയാര്‍ജിച്ചത് സ്മാര്‍ട്ട്ഫോണുകളിലൂടെയാണ്. എന്നാല്‍, ഇതില്‍ നിന്നും കളംമാറ്റിചവിട്ടാനാണ് ഷവോമി ഒരുങ്ങുന്നത്. എ.എം.ഡി പ്രൊസസറുമായി 13,14 ഇഞ്ച് ഡിസ്പ്ലേ വലിപ്പത്തിലാണ് ഷവോമിയുടെ പുതിയ ലാപ്‌ടോപ്പുകള്‍ വിപണിയിലെത്തുന്നത്. പുതിയ ഉല്‍പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് ഷവോമി നേരത്തെ സൂചന നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.