Home Uncategorized കൊറോണ; ട്രോളും കഥകളും വേണ്ട: ലോകാരോഗ്യ സംഘടന

കൊറോണ; ട്രോളും കഥകളും വേണ്ട: ലോകാരോഗ്യ സംഘടന

SHARE

കൊറോണ വൈറസിനെതിരെ ലോകം പൊരുതുമ്പോൾ സോഷ്യൽ മീഡിയയിൽ കറങ്ങുന്ന ട്രോളുകളും കോൺസ്പിരസി തിയറികളും പ്രവർത്തനത്തിന്റെ ഗൗരവം ഇല്ലാതാക്കുന്നതായി ലോകാരോഗ്യ സംഘടന. ഇത്തരത്തിൽ പരക്കുന്ന തെറ്റായ വിവരങ്ങൾ ജീവൻ പണയം വച്ച് വൈറസിനോട് പൊരുതുന്നവരുടെ പ്രവർത്തങ്ങൾ കൂടുതൽ ദുഷ്ക്കരമാക്കുന്നതായി ഡബ്ല്യൂ എച് ഓ ഡയറക്ടർ ഡോ. റ്റെഡ്‌റോസ് അധനോം ഖബ്‌റിയാസിസ് മാധ്യമങ്ങളോട് പറഞ്ഞു.

സത്യാവസ്ഥ അറിയേണ്ടുന്നത് അത്യാവശ്യമാണ് എന്നാൽ ആരും ഭയക്കേണ്ടതില്ല. സ്വയം സംരക്ഷിക്കാനും മറ്റുള്ളവർക്ക് കരുതൽ ആകാനും ശരിയായ വിവിരങ്ങൾ ജനം അറിഞ്ഞിരിക്കേണ്ടതുണ്ട്. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് ജനങ്ങൾക്കിടയിൽ ആശയകുഴപ്പവും ഭയവും വളർത്തുന്നതിന് കാരണമാകും.

ഡബ്ല്യൂഎച്ച്ഓ വൈറസിനോളം തന്നെ ട്രോളിനെയും പ്രതിരോധിക്കാൻ പ്രവർത്തനം നടത്തേണ്ട ഗതിയാണെന്നും അദ്ദേഹം പറഞ്ഞു.

വൈറസിന് പിന്നിൽ യുഎസ് ആണെന്ന് കഴിഞ്ഞ ദിവസം ഒരു റഷ്യൻ ചാനൽ ചർച്ചയിൽ പറയുകയുണ്ടായി. ഒരു ചൈനക്കാരി വവ്വാൽ സൂപ്പ് കുടിക്കുന്ന ദൃശ്യം ആണ് മറ്റൊന്ന്. ഇത് വുഹാനിൽ നിന്ന് പകർത്തിയതാണെന്ന് വീഡിയോയിൽ പറയുന്നു. എന്നാൽ ഇത് 2016ൽ വെസ്റ്റേൺ പസഫിക്കിൽ നിന്ന് പകർത്തിയതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.