Home CheesyDays ഓസ്കര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നു; ബ്രാഡ് പിറ്റ് മികച്ച സഹനടന്‍, ലോറ ഡേണ്‍ സഹനടി

ഓസ്കര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നു; ബ്രാഡ് പിറ്റ് മികച്ച സഹനടന്‍, ലോറ ഡേണ്‍ സഹനടി

SHARE

ലോസ് ആഞ്ചല്‍സിലെ ഡോള്‍ബി തിയറ്ററില്‍ 92-ാമത് ഓസ്കര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുകയാണ്. മികച്ച സഹനടനായി ബ്രാഡ് പിറ്റിനെ തെരഞ്ഞെടുത്തു. ‘വണ്‍സ് അപോണ്‍ എ ൈടം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. ‘മ്യാരേജ് സ്റ്റോറി’യിലെ പ്രകടനത്തിന് ലോറ ഡേണ്‍ മികച്ച സഹനടിയായി.

മികച്ച തിരക്കഥക്കുള്ള പുരസ്കാരം ദക്ഷിണ കൊറിയന്‍ ചിത്രമായ ‘പാരസൈറ്റ്’ നേടി.

‘ടോയ് സ്റ്റോറി 4’ ആണ് മികച്ച ആനിമേറ്റഡ് ചിത്രം. ‘ഹെയര്‍ ലവ്’ മികച്ച ആനിമേറ്റഡ് ഹ്രസ്വചിത്രമായി.

ആകെ 24 വിഭാഗങ്ങളിലാണ് പുരസ്കാരങ്ങള്‍ നല്‍കുന്നത്.

മറ്റു പുരസ്കാരങ്ങള്‍:
ഫീച്ചര്‍ ഡോക്യുമെന്‍ററി: അമേരിക്കന്‍ ഫാക്ടറി. ഷോര്‍ട്ട് ഡോക്യുമെന്‍ററി: ലേണിങ് ടു സ്കേറ്റ്ബോര്‍ഡ് ഇന്‍ എ വാര്‍ സോണ്‍.
ആക്ഷന്‍ ഷോര്‍ട്ട് ഫിലിം: ദ നൈബേര്‍സ് വിന്‍ഡോ.
പ്രൊഡക്ഷന്‍ ഡിസൈന്‍: വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്.
കോസ്റ്റ്യൂം ഡിസൈനര്‍: ജാക്വിലിന്‍ ഡുൈറന്‍ (ചിത്രം: ലിറ്റില്‍ വുമണ്‍)
അവലംബിത തിരക്കഥ: തായ്ക വൈറ്റിറ്റി (ചിത്രം: ജോജോ റാബിറ്റ്)

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.