കൊച്ചിയുടെ സമഗ്ര വികസനത്തിന് 6000 കോടിയുടെ പദ്ധതി

  SHARE

  കൊച്ചിയില്‍ പരിസ്ഥിതി സൗഹൃദവും സംയോജിതവുമായ നഗര ഗതാഗത സംവിധാനം നടപ്പാക്കുമെന്ന്‌ ധനമന്ത്രി തോമസ് ഐസക്. സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തില്‍ പ്രധാന മേല്‍പ്പാലങ്ങളും റോഡുകളും ചേര്‍ത്ത് കൊച്ചിയുടെ സമഗ്ര വികസനത്തിനായി 6000 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്.

  കൊച്ചി മെട്രോ പേട്ടയില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്കും ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നിന്ന കാക്കനാട് ഇന്‍ഫോ പാര്‍ക്കിലേക്കുമുള്ള പുതിയ ലൈനുകള്‍ക്ക് 3025 കോടി രൂപ ചെലവു വരും.16 റൂട്ടുകളിലായി 76 കിലോമീറ്റര്‍ ജലപാതയും 38 ജെട്ടികളുമുള്ള ഇന്റഗ്രേറ്റഡ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് 682 കോടി രൂപ ചെലവു വരും.
  വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന് സോളാര്‍ ബോട്ടുകള്‍, ഹരിത വാഹനങ്ങള്‍, ഇ ഓട്ടോയ്ക്ക് സബിസിഡി, ഇലക്‌ട്രിക് സിഎന്‍ജി ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍, കെ.എസ്.ഇ.ബി ചാര്‍ജിങ്ങ് സ്‌റ്റേഷനുകള്‍.

  എല്ലാ ബസ് ഓപ്പറേറ്റര്‍മാരെയും ഒരു ക്ലസ്റ്ററാക്കി ഈ ടിക്കറ്റിങ്ങ്, മൊബൈല്‍ ആപ്പ്, സിസിടിവി, പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം തുടങ്ങി സ്മാര്‍ട്ട് സേവനങ്ങള്‍ നടപ്പാക്കും. മെട്രോ വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ്, ഇവയ്‌ക്കെല്ലാം ഏകീകൃത ടിക്കറ്റ് കാര്‍ഡ് കൊണ്ടുവരും.
  പരമാവധി വാഹനേതര യാത്രാസൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഉണ്ടാക്കും. സുരക്ഷിത നടപ്പാതകള്‍, സൈക്കിള്‍ ട്രാക്ക്, റോഡ് സേഫ്റ്റി മെട്രോ റെയില്‍, വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് കണക്ടീവിറ്റി തുടങ്ങിയവക്കായുള്ള കൊച്ചി മെട്രോ സോണ്‍ പ്രൊജക്‌ട്റ്റ്, ഇതിന് 239 കോടി രൂപ അനുവദിച്ചു. ഇതിനെല്ലാം മേല്‍നോട്ടം വഹിക്കുന്നതിന് കൊച്ചി മെട്രോപൊളിറ്റന്‍ ട്രാന്‍പോര്‍ട്ട് അതോറിറ്റിക്ക് രണ്ടരകോടി രൂപ വകയിരുത്തി

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.