Home CheesyDays അണ്ടര്‍ 19 ലോകകപ്പ്: പാകിസ്ഥാനെതിരെ ഇന്ത്യക്ക് 173 റണ്‍സ് വിജയലക്ഷ്യം

അണ്ടര്‍ 19 ലോകകപ്പ്: പാകിസ്ഥാനെതിരെ ഇന്ത്യക്ക് 173 റണ്‍സ് വിജയലക്ഷ്യം

SHARE

അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് 173 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനെ 172 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടാക്കി. ഇന്ത്യയുടെ തകര്‍പ്പന്‍ ബൗളിങ്ങിന് മുന്നില്‍ പാകിസ്ഥാന്‍ തകരുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം കിട്ടുമ്ബോള്‍ 40-0 എന്ന നിലയിലാണ്.
15 റണ്‍സുമായി യശസ്വി ജയ്‌സ്വാളും, 24 റണ്‍സുമായി ദിവ്യാന്‍ഷ് സക്സേനയും ആണ് ക്രീസില്‍.

ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത പാകിസ്ഥാന് ആദ്യ വിക്കറ്റുകള്‍ പെട്ടെന്ന് തന്നെ നഷ്ടമായി. പിന്നീട് മൂന്നാം വിക്കറ്റില്‍ ഹൈദര്‍ അലിയും(56), റൊഹൈല്‍ നസീറം ചേര്‍ന്ന് മികച്ച ബാറ്റിംഗ് ആണ് നടത്തിയത്. ഇരുവരും ചേര്‍ന്ന് 104 റണ്‍സ് നേടി. എന്നാല്‍ ഹൈദര്‍ പുറത്തായതിന് ശേഷം വിക്കറ്റുകള്‍ പെട്ടെന്ന് തന്നെ നഷ്ടമായി. നാസിര്‍ 62 റണ്‍സ് നേടി. മൂന്ന് പാകിസ്ഥാന്‍ താരങ്ങള്‍ മാത്രമാണ് രണ്ടക്കം കണ്ടത്. മൂന്ന് വിക്കറ്റ് നേടിയ സുശാന്ത് ആണ് പാകിസ്ഥാനെ തകര്‍ത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.