Home GlobalVoice കൊറോണ വൈറസ്; ചൈനയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തില്‍

കൊറോണ വൈറസ്; ചൈനയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തില്‍

SHARE

ചൈനയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തില്‍. കൊറോണ വൈറസ് പകരാനുള്ള സാധ്യത കണക്കിലെടുത്താണ് ഇയാളെ നിരീക്ഷിക്കുന്നത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചൈനയില്‍ നിന്നെത്തിയ മറ്റുള്ളവരും ആരോഗ്യവകുപ്പുമായി ബന്ധപ്പെടുന്നുണ്ട്. ചൈനയില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കര്‍ശനമായ പരിശോധനയാണ് ആരോഗ്യവകുപ്പ് നടത്തുന്നത്.

ചൈനയില്‍ കൊറോണാ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി. 2744 പേര്‍ക്കാണ് വൈറസ് ബാധയേറ്റിരിക്കുന്നത്. ചൈനീസ് അധികൃതരുടേയും ലോകാരോഗ്യ സംഘടനയുടേയു കണക്കു കൂട്ടലുകള്‍ തെറ്റിച്ച്‌, അതിവേഗമാണ് ചൈനയില്‍ കോറോണാ വൈറസ് പടരുന്നത്. ഷാങ്ഹായ് നഗരത്തിലും കൊറോണാ മരണം റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു. സ്ഥിതി അതീവ ഗുരുതരമാണെന്ന് പ്രസിഡന്‍റ് ഷീ ജിന്‍പിങ് മുന്നറിയിപ്പ് നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.