തിരുവനന്തപുരം > നേപ്പാളിൽ അപകടത്തിൽ മരിച്ച തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി പ്രവീണിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി എത്തി. വീട്ടിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവീണിന്റെ അച്ഛൻ കൃഷ്ണൻ നായരോടും അമ്മ പ്രസന്നയോടും സംസാരിച്ചു. മേയർ കെ ശ്രീകുമാർ, സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
വെള്ളിയാഴ്ചയാണ് പ്രവീൺ, ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, ആർച്ച, അഭിനവ് എന്നിവരുടെ മൃതദേഹം സംസ്കരിച്ചത്. ചെവ്വാഴ്ചയായിരുന്നു നേപ്പാളിൽ വിനോദസഞ്ചാരത്തിന് പോയ 8 മലയാളികളെ ടൂറിസ്റ്റ് ഹോമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.