Home GlobalVoice അതിവേഗം പടര്‍ന്ന് ‘കൊറോണ’; മരണസംഖ്യ ഉയര്‍ന്നു, ഞെട്ടലില്‍ ലോകരാജ്യങ്ങള്‍

അതിവേഗം പടര്‍ന്ന് ‘കൊറോണ’; മരണസംഖ്യ ഉയര്‍ന്നു, ഞെട്ടലില്‍ ലോകരാജ്യങ്ങള്‍

SHARE

ബെയ്ജിങ്: കൊറോണ വൈറസ് ചൈനയെ പ്രേതനഗരമാക്കുന്നു. മരണസംഖ്യ 56 ആയി ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. വുഹാന്‍ പ്രവിശ്യയാണ് വൈറസിന്റെ പ്രഭവ കേന്ദ്രമെങ്കിലും ഇത് അതിവേഗം പടരുകയാണ്. ഹ്യൂബായ് പ്രവിശ്യയില്‍ വൈറസ് ബാധയെ തുടര്‍ന്ന് 13 പേര്‍ മരിച്ചു. 323 പേര്‍ക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ബെയ്ജിങ്, ഷാങ്ഹായ് എന്നിവിടങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധ ഏറ്റതായി വിവരങ്ങള്‍ പുറത്ത് വരുന്നു. മുപ്പതോളം ചൈനീസ് പ്രവിശ്യകളിലും മുന്‍സിപ്പാലിറ്റികളിലും സ്വയം ഭരണപ്രദേശങ്ങളിലും 1757 കേസുകള്‍ സ്ഥിരീകരിച്ചു. 2684 പേര്‍ക്ക് കൊറോണ വൈറസ് ബാധ സംശയിക്കുന്നതായും 324 പേര്‍ക്ക് രോഗാവസ്ഥ ഗുരുതരമായതായും റിപ്പോര്‍ട്ടുണ്ട്. നാഷണല്‍ ഹെല്‍ത്ത് കമ്മിഷനാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

യുഎസ്, ഫ്രാന്‍സ്, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.
അതിവേഗം പടരുന്ന കൊറോണ വൈറസ് ബാധ നിയന്ത്രിക്കാന്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയതായി ചൈന അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.