Home LookingGlass പ്രീമിയം ഹാച്ച്‌ബാക്ക് ബലേനോയുടെ ആര്‍എസ്സിനെ കമ്പനി വിപണിയില്‍ നിന്നും പിന്‍വലിക്കുന്നു

പ്രീമിയം ഹാച്ച്‌ബാക്ക് ബലേനോയുടെ ആര്‍എസ്സിനെ കമ്പനി വിപണിയില്‍ നിന്നും പിന്‍വലിക്കുന്നു

SHARE

രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ ജനപ്രിയ പ്രീമിയം ഹാച്ച്‌ബാക്ക് ബലേനോയുടെ പെര്‍ഫോമന്‍സ് പതിപ്പായ ആര്‍എസ്സിനെ കമ്പനി വിപണിയില്‍ നിന്നും പിന്‍വലിക്കാനൊരുങ്ങുകയാണ്. ഇതിന് മുന്നോടിയായി കമ്ബനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും വാഹനത്തെ പിന്‍വലിക്കുകയും ചെയ്തു. ബലേനോയ്ക്ക് കിട്ടുന്ന സ്വീകാര്യത പെര്‍ഫോമന്‍സ് മോഡലിന് ലഭിക്കുന്നില്ല എന്നതാണ് വാഹനത്തെ പിന്‍വലിക്കാന്‍ കാരണം.

വിപണിയില്‍ അവതരിപ്പിച്ചപ്പോള്‍ 8.69 ലക്ഷം രൂപയായിരുന്ന വാഹനത്തിന്റെ വില. എന്നാല്‍ പോയ വര്‍ഷം ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ചതോടെ വില 8.76 ലക്ഷം രൂപയായി കമ്പനി ഉയര്‍ത്തി . വില്‍പ്പന കുറഞ്ഞതോടെ ഒരു ലക്ഷം രൂപയുടെ ഓഫറുകള്‍ നല്‍കി നിലവില്‍ 7.89 ലക്ഷം രൂപയ്ക്കാണ് വാഹനം വില്‍ക്കുന്നത്.

ബൂസ്റ്റര്‍ ജെറ്റ് എന്‍ജിനുമായി എത്തിയ ബലേനൊ ആര്‍എസ് മാരുതിയുടെ ഏറ്റവും കുരുത്തുള്ള ഹാച്ച്‌ബാക്കുകളിലൊന്നാണ്. 102 എച്ച്‌പി കരുത്തുള്ള 1-ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ആര്‍എസിന്‍റെ ഹൃദയം. 5500 ആര്‍പിഎമ്മില്‍ 100 ബിഎച്ച്‌പി കരുത്തും 150 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും. 1700- 4500 ആര്‍പിഎമ്മുകള്‍ക്കിടയില്‍ പരമാവധി ടോര്‍ക്ക് ലഭ്യമാകും. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗമെടുക്കുവാന്‍ 10.52 സെക്കന്‍ഡുകള്‍ മാത്രം മതി വാഹനത്തിന്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.