സൗ​ദി​യി​ല്‍ സ്വ​കാ​ര്യ ഓ​ണ്‍ലൈ​ന്‍ ടാ​ക്‌​സി സ​ര്‍​വി​സ്​ ജോ​ലി​ക​ള്‍ സ്വ​ദേ​ശി​ക​ള്‍​ക്ക്​ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി

  SHARE

  സൗ​ദി​യി​ല്‍ സ്വ​കാ​ര്യ ഓ​ണ്‍ലൈ​ന്‍ ടാ​ക്‌​സി സ​ര്‍​വി​സ്​ ജോ​ലി​ക​ള്‍ സ്വ​ദേ​ശി​ക​ള്‍​ക്ക്​ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി. സൗ​ദി ടൂ​റി​സം ക​മീ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച്‌ പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി ന​ട​പ്പാ​ക്കി​വ​രു​ന്ന പ​രി​ഷ്​​ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ് ഈ ​തീ​രു​മാ​നം. ഇ​ത് സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് അ​ധി​കൃ​ത​ര്‍ ഓ​ണ്‍ലൈ​ന്‍ ടാ​ക്‌​സി ക​മ്ബ​നി​ക​ളെ അ​റി​യി​ച്ചു. തു​ട​ര്‍​ന്ന്​ ഓ​ണ്‍ലൈ​ന്‍ ടാ​ക്‌​സി ക​മ്ബ​നി​ക​ള്‍ വി​ദേ​ശി ഡ്രൈ​വ​ര്‍മാ​ര്‍​ക്ക്​ അ​വ​രു​ടെ അ​ക്കൗ​ണ്ട് അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​യി അ​റി​യി​പ്പ് ന​ല്‍കി​ത്തു​ട​ങ്ങി.

  നി​ല​വി​ലെ ടാ​ക്‌​സി സം​വി​ധാ​ന​ങ്ങ​ളി​ലും കാ​ത​ലാ​യ മാ​റ്റം വ​രു​ത്തു​ന്ന​താ​ണ് പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി ന​ട​പ്പാ​ക്കു​ന്ന പു​തി​യ പ​ദ്ധ​തി. ഇ​ത​നു​സ​രി​ച്ച്‌​ എ​യ​ര്‍​പോ​ര്‍​ട്ടു​ക​ളി​ല്‍ ഇ​നി പ​ച്ച​നി​റ​ത്തി​ലു​ള്ള ടാ​ക്സി​ക​ളാ​ണ്​ ​ഓടു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ എ​യ​ര്‍പോ​ര്‍ട്ടു​ക​ളി​ല്‍ മാ​ത്ര​മാ​യി ന​ട​പ്പാ​ക്കു​ന്ന പ​ച്ച ടാ​ക്‌​സി സം​വി​ധാ​നം ഘ​ട്ടം​ഘ​ട്ട​മാ​യി മ​റ്റ്​ മേ​ഖ​ല​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കും.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.