കൊറോണവൈറസ്: ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

  SHARE

  തിരുവനന്തപുരം: കൊറോണവൈറസ് ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രണ്ട് പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് തിരുവനന്തപുരത്തും എറണാകുളത്തും ഓരോ പേര്‍ വീതമാണ് നിരീക്ഷണത്തിലുള്ളത്. അതേസമയം കോറോണവൈറസ് ബാധയെ നേരിടുന്നതിന് സംസ്ഥാനത്ത് എല്ലാ മെഡിക്കല്‍ കോളേജുകളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഈയിടെ ചൈനയില്‍ നിന്നെത്തിയവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് മുന്നില്‍ പരിശോധനക്കെത്തണമെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

  കൊറോണവൈറസ് ബാധയെ തുടര്‍ന്ന് സൗദിയില്‍ ചികിത്സയിലുള്ള മലയാളി നഴ്സിന്‍റെ ആരോഗ്യനിലയില്‍ പുരോഗതിയുളളതായി ജിദ്ദ കോണ്‍സുലേറ്റ്. ഇവരെ രണ്ട് ദിവസത്തിനകം ആശുപത്രിയില്‍ നിന്ന് വിട്ടയക്കുമെന്നും ജിദ്ദ കോണ്‍സുലേറ്റ് അറിയിച്ചു. അസീര്‍ ആശുപത്രിയിലെ മലയാളികളടക്കമുള്ള നൂറോളം ഇന്ത്യന്‍ നഴ്സുമാര്‍ക്ക് കൊറോണയില്ലെന്നും സ്ഥിരീകരണമായി. ജിദ്ദ കോണ്‍സുലേറ്റ് നോര്‍ക്ക അഡീഷണല്‍ സെക്രട്ടറിയേയാണ് ഇക്കാര്യം അറിയിച്ചത്.

  കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കാണ് രോഗ ബാധയേറ്റിട്ടുള്ളത്. സൗദി തലസ്​ഥാന നഗരത്തില്‍ നിന്ന്​ ആയിരം കിലോമീറ്ററകലെ അബഹയിലെ അല്‍ഹയ്യാത്ത്​ എന്ന സ്വകാര്യ ആശുപത്രിയിലെ സ്​റ്റാഫ്​ നഴ്​സാണ്​ ഇവര്‍. സഹ​പ്രവര്‍ത്തകയായ അല്‍ഹയ്യാത്ത്​ ആശുപത്രിയിലെ ഫിലിപ്പീനി നഴ്സിനാണ്​ ആദ്യം വൈറസ് ബാധയുണ്ടായത്​. ഇവരെ ശുശ്രൂഷിക്കുന്നതിനിടയിലാണ് മലയാളി നഴ്സിന് രോഗം പിടിപെട്ടതെന്നാണ്​ സൂചന.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.