Home GlobalVoice കൊ​റോ​ണ വൈ​റ​സ്; തിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് ബീജിങ്ങിലെ ഇന്ത്യന്‍ എംബസി

കൊ​റോ​ണ വൈ​റ​സ്; തിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് ബീജിങ്ങിലെ ഇന്ത്യന്‍ എംബസി

SHARE

കൊ​റോ​ണ വൈ​റ​സ് ബാധയെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് ബീജിങ്ങിലെ ഇന്ത്യന്‍ എംബസി. ഹൂബി പ്രവിശ്യയില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്മാരെയും അവരുടെ ബന്ധുക്കളെയും കുറിച്ച്‌ എംബസി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. വിവരങ്ങള്‍ കൈമാറുന്നതിന് ബീജിങ്ങിലെ ഇന്ത്യന്‍ എംബസി ഹോട്ട് ലൈന്‍ നമ്പർ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ലോകാരോഗ്യ സംഘടനകളുടെ നിര്‍ദേശങ്ങളും സ്വീകരിക്കുന്നുണ്ട്. വു​ഹാ​ന്‍ ന​ഗ​ര​ത്തിലെ താമസക്കാര്‍ക്ക് ഭക്ഷണം അടക്കമുള്ള അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുമെന്ന് ചൈനീസ് അധികൃതര്‍ ഉറപ്പു നല്‍കിയതായും എംബസി അറിയിച്ചു.

ഹോട്ട് ലൈന്‍ നമ്ബര്‍: +8618612083629, +8618612083617

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.