Home CheesyDays ഹെയ്‌ദിക്കും അഥർവിനും വിവാഹം; എല്ലാം നടത്തി തരാൻ അമ്മയുണ്ട്

ഹെയ്‌ദിക്കും അഥർവിനും വിവാഹം; എല്ലാം നടത്തി തരാൻ അമ്മയുണ്ട്

SHARE

കേരളത്തിലെ ആദ്യ ട്രാൻസ് ജേർണലിസ്റ്റായ ഹെയ്ദി സാദിയയും അഥർവ് മോഹനും ജനുവരി 26ന് വിവാഹിതരാകുകയാണ്. വിവാഹം നിയമപരമായി തന്നെ കഴിക്കണമെന്ന നിശ്ചയദാർഢ്യത്തിലാണ് ഇവർ. അതെ സമയം വേണ്ടപ്പെട്ടവരെയെല്ലാം വിളിച്ച് ചേർത്ത് ആഘോഷമാക്കാനുള്ള എല്ലാ ഒരുക്കങ്ങളും ഹെയ്‌ദിയുടെ അമ്മയായ മെയ്ക്കപ്പ് ആർറ്റിസ്റ് രെഞ്ചു രഞ്ജിമറും പൂർത്തിയാക്കി. ഇവരുടെ തിരുവനന്തപുരത്തെ വീട് ഇപ്പോൾ ആഘോഷ തിമിർപ്പിലാണ്. തലേന്നത്തെ ദിവസം ഹൽദി ഫങ്ഷനടക്കം എല്ലാ ആഘോഷപരിപാടികളും ഉണ്ട്. ഹെയ്‌ദിയുടെ യഥാർത്ഥ കുടുംബം വിവാഹത്തിന്റെ ഭാഗമല്ലെങ്കിലും ഒന്നിനും ഒരു കുറവുമില്ലാതെ നോക്കാൻ ഒരുപാട് അമ്മമാർ ഉണ്ടെന്ന് രെഞ്ചു രെഞ്ജിമർ ഫെയ്‌സ് ബുക്കിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം

ഇവളെ ഞാൻ ആദ്യമായി കാണുന്നത്, സഹോദരി വിജയരാജമല്ലി നോക്കി നടത്തിയിരുന്ന സഹജ് എന്ന സ്ഥാപനത്തിൽ വച്ചാണ്, സർജറി കഴിഞ്ഞ്,, അവളുടെ അമ്മയായ മിയയുടെ കൂടെ .ഞാൻ ചെന്നു സംസാരിച്ചു തിരിച്ചു പോന്നു, ധ്വയ എന്ന സംഘടനയിൽ ഇവൾ വന്നു ചേർന്നു, ശീതൾവഴി അറിയാൻ കഴിഞ്ഞു നന്നായി പഠിക്കുന്ന കുട്ടിയാണെന്ന്, ജേർണലിസത്തിന്റെ എൻട്രൻസ് എഴുതാൻ പോകുവാണെന്ന്, ഞാൻ അവളെ അടുത്ത് വിളിച്ചു സംസാരിച്ചു, വേണ്ടുന്ന സഹായം ചെയ്യാം ജീവിതം നശിപ്പിക്കരുത് പഠിക്കണം, അവൾ നന്നായി പഠിച്ചു സ്കോളർഷിപ്പോടെ, പഠിത്തം കഴിഞ്ഞു ഒരു ചോദ്യചിഹ്നം ഉണ്ടായിNext?പലയിടത്തും അപേക്ഷിച്ചു, കൈരളി ചാനൽ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു, ”
അധികം ഞാനവൾക്കു വേണ്ടി ഒന്നും ചെയ്തില്ല,25 വർഷങ്ങൾക്ക് മുമ്പ് ഞാൻ വീണ ചെളിയിൽ വീണ് ജീവിതം ഹോമിക്കരുതെന്ന് ഉപദേശിച്ചു, നേർവഴി കാണിച്ചു, അവൾ അതു പാലിച്ചു,
അമ്മ എന്ന നിലയിൽ ഞാൻ എത്ര മാർക്കിന് ഉടമ എന്നറിയില്ല, കാരണം ഞാൻ കുറച്ച് ബോൾഡ് ആണ്,
ജീവിതം ജീവിച്ചു തീർക്കാനുള്ളതാണ്, എല്ലാ സ്വാതന്ത്ര്യവും തുല്യമാണ്, മാറ്റി നിർത്തുന്നവരാണ് മാറേണ്ടത്,
26 ന് അവളുടെ വിവാഹമാണ് വീട്ടിൽ ഒരു ഉത്സവമാണ്, വീടു നറച്ചും ആളും ബഹളവും
അവളെ ഇന്നത്തെ ഈ നിലയിൽ എത്തിക്കാൻ സഹായിച്ച കുറെ പേരുണ്ട് എല്ലാവർക്കും നന്ദി.

രെഞ്ചു രെഞ്ജിമർ പങ്കുവച്ച ചിത്രം

അവളുടെ പ്രസവിച്ച അമ്മയുടെ സാന്നിധ്യം അവൾ ആഗ്രഹിക്കുന്നുണ്ടാവും, ഒന്നിനും ഒരു കുറവും ഇല്ലാതെ ഞങ്ങൾ ഒരു കൂട്ടർ അവളുടെ കൂടെ ഉണ്ട്.

തിരുവനന്തപുരത്തെ സ്ഥാപനത്തിൽ ജോലി നോക്കുന്ന അഥർവും കൈരളി ടിവിയിൽ ജോലി ചെയ്യുന്ന ഹെയ്ദിയും വിവാഹ ശേഷം തലസ്ഥാനത്ത് സെറ്റിൽ ചെയ്യാനാണ് ആലോചിക്കുന്നതെന്ന് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ഹെയ്‌ദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.