Home IndiaUncut ഭരണഘടനയുടെ ആത്മാവ് സംരക്ഷിക്കാനുള്ള യുദ്ധത്തില്‍, പാതി മനസ്സോടെ നില്‍ക്കുന്ന യോദ്ധാവാണ് സുപ്രീം കോടതി;യോഗേന്ദ്ര യാദവ്

ഭരണഘടനയുടെ ആത്മാവ് സംരക്ഷിക്കാനുള്ള യുദ്ധത്തില്‍, പാതി മനസ്സോടെ നില്‍ക്കുന്ന യോദ്ധാവാണ് സുപ്രീം കോടതി;യോഗേന്ദ്ര യാദവ്

SHARE

പൗരത്വ നിയമ ഭേദഗതി സ്‌റ്റേ ചെയ്യാനാവില്ലെന്ന സുപ്രീം കോടതി വിധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സ്വരാജ് ഇന്ത്യാ പാര്‍ട്ടി ദേശീയ പ്രസിഡന്റ് യോഗേന്ദ്ര യാദവ്. ഭരണഘടനയുടെ ആത്മാവ് സംരക്ഷിക്കാനുള്ള യുദ്ധത്തില്‍, പാതി മനസ്സോടെ നില്‍ക്കുന്ന യോദ്ധാവാണ് സുപ്രീം കോടതിയെന്നും ഭരണഘടന കശാപ്പു ചെയ്യപ്പെടുമ്പോള്‍ കോടതിയില്‍ നിന്ന് ഇതാണോ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

‘പതിവുവാദം കേള്‍ക്കല്‍, മറ്റൊരു 4 ആഴ്ച കൂടി. സിഎഎയ്ക്ക് സ്‌റ്റേയോ നീട്ടിവെയ്ക്കലോ ഇല്ല. ഭരണഘടനയുടെ ആത്മാവ് സംരക്ഷിക്കാനുള്ള യുദ്ധത്തില്‍, പാതി മനസ്സോടെ നില്‍ക്കുന്ന യോദ്ധാവാണ് സുപ്രീം കോടതി. നമ്മള്‍ ഇന്ത്യന്‍ പൗരന്മാര്‍ ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടം തുടരണം’ യോഗേന്ദ്ര യാദവ് ട്വീറ്റ് ചെയ്തു.

‘വിധിയില്‍ ഒരു തെറ്റുമില്ല. മറുപടി ഫയല്‍ ചെയ്യാന്‍ സമയം അനുവദിച്ചതിലും തെറ്റില്ല. ഭരണഘടന ബെഞ്ച് രൂപീകരിക്കുന്നതിലും നാലാഴ്ചയ്ക്ക് ശേഷം ഇടക്കാലാശ്വാസം ഏറ്റെടുക്കുന്നതിലും തെറ്റൊന്നുമില്ല. പക്ഷേ ഭരണഘടന കശാപ്പു ചെയ്യപ്പെടുന്നത് പ്രതിരോധിക്കുമ്പോള്‍ ചുമതലപ്പെട്ട ഒരു കോടതിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ഇതാണോ’- മറ്റൊരു ട്വീറ്റില്‍ യോഗേന്ദ്ര യാദവ് കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.