നേപ്പാളിൽ മലയാളി ദമ്പതികളും കുട്ടികളും മരിച്ച് സംഭവത്തിൽ അഗാധമായ ദുഃഖം അറിയിച്ച് മുഖ്യമന്ത്രി

  SHARE

  നേപ്പാളിൽ വിഷവാതകം ശ്വസിച്ച് ദമ്പതികളും കുട്ടികളും മരിച്ച ദാരുണ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. മൃതദേഹം നാട്ടിലെത്തിക്കേണ്ട ചുമതല നോർക്കയ്ക്ക് നൽകിയിട്ടുണ്ട്. നോർക്കാ അധികൃതർ നേപ്പാളിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുന്നുണ്ടെന്നും പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം നാളെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

  മുഖ്യമന്ത്രിയുടെ കുറിപ്പ്

  നേപ്പാളിലെ ദമനിൽ റിസോർട്ട് മുറിയിൽ എട്ട് മലയാളികൾ ദാരുണമായി മരിച്ച സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

  മൃതദേഹങ്ങൾ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ നടപടി എടുത്തിട്ടുണ്ട്. നോർക്ക അധികൃതർ നേപ്പാളിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുന്നുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാളെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.

  നേപ്പാളിലെ ദമനിൽ റിസോർട്ട് മുറിയിൽ എട്ട് മലയാളികൾ ദാരുണമായി മരിച്ച സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു….

  Posted by Pinarayi Vijayan on Tuesday, 21 January 2020

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.