Home SilverScreen വാട്‌സ്‌ആപ്പ് സേവനം തടസപ്പെട്ടു; അമ്പരന്നു ഉപഭോക്താക്കള്‍

വാട്‌സ്‌ആപ്പ് സേവനം തടസപ്പെട്ടു; അമ്പരന്നു ഉപഭോക്താക്കള്‍

SHARE

ഇന്നലെ വാട്‌സ്‌ആപ്പ് സേവനത്തില്‍ മണിക്കൂറുകളോളം തടസമുണ്ടായത് ഉപഭോക്താക്കള്‍ക്ക് അമ്ബരപ്പായി. ഫേസ്‌ബുക്കിന് കീഴിലുള്ള ജനപ്രിയ മെസേജിംഗ് ആപ്പായ വാട്‌സ്‌ആപ്പില്‍ മീഡിയ ഫയലുകള്‍ അയയ്‌ക്കാനും ഡൗണ്‍ലോഡ് ചെയ്യാനുമാണ് തടസമുണ്ടായത്. ടെക്‌സ്‌റ്റ് മെസേജുകള്‍ക്ക് പ്രശ്‌നമുണ്ടായില്ല.

ശബ്‌ദസന്ദേശം ഉള്‍പ്പെടെ മീഡിയ ഫയലുകള്‍ക്ക് മാത്രം തടസമുണ്ടായത്, നെറ്ര്‌വര്‍ക്ക് തകരാര്‍ എന്നാണ് ആദ്യം പലരും കരുതിയത്. ഏതാനും ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് ഫോണുകളിലാണ് വാട്‌സ്‌ആപ്പ് മുടങ്ങിയത്. രാത്രിയോടെ, തകരാര്‍ പരിഹരിക്കപ്പെട്ടു. എന്നാല്‍, സേവനം തടസപ്പെട്ടത് സംബന്ധിച്ച്‌ ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.