Home GlobalVoice അജ്ഞാത വൈറസ്‌ : ചൈനയില്‍ ഇന്ത്യക്കാരിക്കും രോ​ഗബാധ

അജ്ഞാത വൈറസ്‌ : ചൈനയില്‍ ഇന്ത്യക്കാരിക്കും രോ​ഗബാധ

SHARE

ചൈനയില്‍ അജ്ഞാത വൈറസ്‌ പടര്‍ന്നുപിടിക്കുന്നു. ഇന്ത്യന്‍ അധ്യാപികയ്ക്കും രോ​ഗം സ്ഥിരീകരിച്ചു. തെക്കുകിഴക്കന്‍ന​ഗരമായ ഷെന്‍സനിലെ അധ്യാപികയായ പ്രീതി മഹേശ്വരി(45)യെയാണ് രോഗം ബാധിച്ചതിനെത്തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൈനയില്‍ അജ്ഞാതരോ​ഗം പിടികൂടിയ ആദ്യ വിദേശിയാണിവര്‍.
ഞായറാഴ്‌ച 17 പേര്‍ക്കുകൂടി വൈറസ്‌ ബാധ സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 62 ആയി. മൂന്നുപേരുടെ നില ഗുരുതരമാണ്‌. 50 പേര്‍ക്ക്‌ വൈറസ്‌ ബാധിച്ചതായി ചൈനീസ്‌ സര്‍ക്കാര്‍ വെളിപ്പെടുത്തി.

രണ്ടു മരണമാണ്‌ ഇതുവരെ സ്ഥിരീകരിച്ചത്. മനുഷ്യരില്‍നിന്ന്‌ മനുഷ്യരിലേക്ക്‌ വൈറസ്‌ പടരുന്നതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല

ലക്ഷണം ന്യൂമോണിയ സാര്‍സ്, മെര്‍സ് രോഗങ്ങള്‍ക്കുകാരണമായ കൊറോണാ വൈറസുകളുടെ കുടുംബത്തിലെ അംഗമായ പുതിയ അജ്ഞാത വൈറസാകാം രോഗകാരണമെന്നും ഇക്കാര്യം സ്ഥിരീകരിക്കാന്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. ഏതാനും ആഴ്‌ചമുമ്ബ്‌ വുഹാനിലാണ്‌ വൈറസ്‌ ബാധയുണ്ടായത്. ന്യുമോണിയയാണ്‌ വൈറസ്‌ ബാധയുടെ ലക്ഷണം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.