Home CheesyDays 400 ദിവസം ഒരു ലക്ഷം കിലോമീറ്റർ ലോക സഞ്ചാരം; ലക്ഷ്യം വലുത്

400 ദിവസം ഒരു ലക്ഷം കിലോമീറ്റർ ലോക സഞ്ചാരം; ലക്ഷ്യം വലുത്

SHARE

യാത്രയോടുള്ള കമ്പം കൊണ്ട് ലോകം ചുറ്റുന്നവർ നിരവധിയാണ്. എന്നാൽ അവയവദാന ബോധവൽക്കരണവുമായാണ് അനിൽ ശ്രീവാസ്തവയും ഭാര്യ ദീപാലിയും കാറിൽ 400 ദിവസമായി ലോക സഞ്ചാരം നടത്തുന്നത്. 2014ലാണ് ഇന്ത്യൻ അമേരിക്കൻ സംരംഭകനായ അനിൽ തന്റെ സഹോദരന് വൃക്ക ദാനം നൽകിയത്. അതിന് ശേഷം താൻ അനുഭവിച്ച സന്തോഷം ലോകത്തോട് വിളിച്ച് പറയാനും അവയവ ദാന സന്ദേശം ലോകമെമ്പാടുമെത്തികാനും അദ്ദേഹം യാത്ര തിരിക്കുകയായിരുന്നു.

“ഗിഫ്റ്റ് ഓഫ് ലൈഫ് അഡ്വഞ്ചർ” എന്ന യാത്ര പരമ്പര ഇതുവരെ 43 രാജ്യങ്ങളിലൂടെ സഞ്ചരിച്ചു. 400 ദിവസം കൊണ്ട് ഒരു ലക്ഷം കിലോമീറ്ററിൽ 73,000 പേരിലേക്ക് ഇവർ സന്ദേശമെത്തിച്ചു.

“സ്നേഹം കൊണ്ടാണ് ഞാനെന്റെ സഹോദരൻ വൃക്ക നൽകിയത്. എന്റെ അഭിപ്രായത്തിൽ ആർക്കെങ്കിലും ഒരാൾ തങ്ങളുടെ ശരീര ഭാഗം നൽകുന്നെങ്കിൽ അത് സ്നേഹം കൊണ്ട് മാത്രമാണ്. ഒരാൾക്ക് വ്യക്തിപരമായി അടുപ്പവും സ്നേഹവുമുള്ളവർ,
സഹായം ആവശ്യമായ അപരിചതരോടുള്ള സ്നേഹം; സ്നേഹം ആണ് ഇതിനു പിന്നിലെ കാരണം” അനിൽ പറയുന്നു.

യാത്രയിൽ പാചകവും ഉറക്കവും കാറിൽ തന്നെയാണ്. ചിലയിടങ്ങളിൽ നാട്ടുകാർ സഹായത്തിനെത്തുന്നു. എത്തിച്ചേരുന്നിടത്തെ സ്‌കൂളുകളിലും കോളേജുകളിലും റോട്ടറി ക്ലബുകളിലും അദ്ദേഹം സംസാരിക്കുന്നു. അവയവ ദാനവുമായി ബന്ധപ്പെട്ട് ഭീതി മാറ്റുന്നതിലാണ് കൂടുതലും ശ്രദ്ധകേന്ദ്രീകരിക്കുന്നത്. നിയമപരവും അല്ലാത്തതുമായ വിഷയങ്ങളെ പറ്റിയും സംവദിക്കുന്നു.

ലിംക ബുക്ക് റെക്കോർഡിൽ ഇടംപിടിച്ച അമേരിക്കൻ റേഡിയോ പരിപാടിയായ അനിൽ കി ആവാസിന്റെ ഹോസ്റ്റ് ആയിരുന്നു അനിൽ ശ്രീവാസ്തവ.

ഗിഫിറ്റ് ഓഫ് ലൈഫ് അഡ്വഞ്ചറിന്റെ അടുത്ത യാത്ര ന്യുയോർക്കിൽ നിന്ന് അർജന്റീനയിലേക്ക് മാർച്ച് മാസം ആരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.