ജമ്മു കശ്മീരില്‍ സൈനികന്‍ മഞ്ഞിടിച്ചിലില്‍ മരിച്ചു

    SHARE

    ജമ്മു കശ്മീരില്‍ സൈനികന്‍ മഞ്ഞിടിച്ചിലില്‍ മരിച്ചു. ദ്രാസ് മേഖലയില്‍ ഇന്നലെ രാവിലെയാണ് സംഭവം. നാല് പേരടങ്ങിയ ജവാന്‍മാരുടെ സംഘം മഞ്ഞില്‍ കുടുങ്ങുകയായിരുന്നുവെന്നാണ് വിവരം. മഞ്ഞിനടിയില്‍ മറ്റു മൂന്ന് പേരേയും രക്ഷപ്പെടുത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുത്ത ശൈത്യമാണ് ജമ്മു കശ്മീര്‍ മേഖലയില്‍ അനുഭവപ്പെടുന്നത്. മേഖലയിലെ ഗതാഗതസംവിധാനത്തെ മഞ്ഞുവീഴ്ച കാര്യമായി ബാധിച്ചിരുന്നു,ചൊവ്വാഴ്ച ജമ്മുകശ്മീരിലുണ്ടായ കനത്ത ഹിമപാതത്തില്‍ മൂന്ന് സൈനികര്‍ ഉള്‍പ്പെടെ എട്ടുപേര്‍ മരിച്ചിരുന്നു. വടക്കന്‍ ജമ്മുകശ്മീരിലെ കുപ്‌വാര ബാരാമുള്ള ഉള്‍പ്പെടെയുള്ള മേഖലകളില്‍ കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. കുപ്‌വാരയില്‍ മച്ചില്‍ സെക്ടറില്‍ വിന്യസിച്ചിരുന്ന സൈനികരാണ് മരിച്ചത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    This site uses Akismet to reduce spam. Learn how your comment data is processed.