Home CheesyDays അമ്മയായ ശേഷം ഉജ്വല തിരിച്ചുവരവുമായി സാനിയ; ഡബിള്‍സില്‍ കിരീടനേട്ടം

അമ്മയായ ശേഷം ഉജ്വല തിരിച്ചുവരവുമായി സാനിയ; ഡബിള്‍സില്‍ കിരീടനേട്ടം

SHARE

ഹോബാര്‍ട്ട് ഇന്റര്‍നാഷണല്‍ ടെന്നീസില്‍ സാനിയക്ക് കിരീടം. സാനിയ – നാദിയ കീചേനോക്ക് സഖ്യം ചൈനീസ് സഖ്യത്തെ പരാജയപ്പെടുത്തി. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജയം. സ്കോര്‍ : 6-4, 6-4. തിരിച്ചു വരവിനു ശേഷമുള്ള സാനിയയുടെ ആദ്യത്തെ ടൂര്‍ണമെന്റാണിത്.

സാനിയയുടെ കൂട്ടാളി നദിയ ഉക്രൈന്‍ താരമാണ്.ചൈനയുടെ രണ്ടാം സീഡ് താരങ്ങളായ ഷുവായ് പെങ്-ഷുവായ് സാങ് ജോഡിയെയാണ് കലാശക്കളിയില്‍ സാനിയ സഖ്യം തകര്‍ത്തത്. ടൂര്‍ണമെന്റില്‍ ഇന്ത്യ-ഉക്രൈന്‍ സഖ്യം സീഡ് ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നില്ല.

കഴിഞ്ഞദിവസം സെമിയില്‍ സ്ലൊവേനിയന്‍-ചെക്ക് ജോഡിയായ ടമാര സിദാന്‍സെകിനെയും മരിയ ബൗസ്‌കോവയെയും നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു സാനിയ-കിച്‌നോക്ക് സഖ്യത്തിന്റെ മുന്നേറ്റം.

അമ്മയായതിന് ശേഷം ടെന്നീസ് കോര്‍ട്ടില്‍ നിന്ന് സാനിയ മിര്‍സ വിട്ടു നില്‍ക്കുകയായിരുന്നു. 2017-ലാണ് അവര്‍ അവസാന മത്സരത്തിനായി കളത്തിലിറങ്ങിയത്. അന്ന് പരിക്കേറ്റ് പിന്‍മാറുകയും ചെയ്തിരുന്നു. കളത്തിലേക്ക് ഇറങ്ങിയതുമുതല്‍ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും നിരന്തരം വിധേയായ സാനിയ ഗംഭീര തിരിച്ച്‌ വരവ് നടത്തി വിമര്‍ശകരുടെയെല്ലാം വായടപ്പിച്ചുകൊണ്ടാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.