Home GlobalVoice ലോകത്തിലെ ഏറ്റവും സുരക്ഷയുള്ള നഗരമായി അബുദാബി

ലോകത്തിലെ ഏറ്റവും സുരക്ഷയുള്ള നഗരമായി അബുദാബി

SHARE

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരം അബുദാബിയാണെന്ന് റിപ്പോര്‍ട്ട്. സെര്‍ബിയ ആസ്ഥാനമായുള്ള നമ്ബിയോ എന്ന സ്ഥാപനം നടത്തിയ സര്‍വ്വേയിലാണ് ഏറ്റവും സുരക്ഷിതമായ നഗരമായി അബുദാബിയെ തിരഞ്ഞെടുത്തത്. കുറ്റകൃത്യ സൂചികയില്‍ ഏറ്റവും കുറവാണ് അബുദാബി രേഖപ്പെടുത്തിയത്. 374 നഗരങ്ങളെ കുറിച്ച്‌ പഠിച്ചാണ് നമ്ബിയോ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

കുറ്റകൃത്യങ്ങളുടെ നിരക്ക്, ഉപഭോക്തൃ വിലകള്‍, ആരോഗ്യ സംരക്ഷണത്തിന്റെ ഗുണനിലവാരം എന്നിവ അടക്കമുള്ള വിവരശേഖരണ കേന്ദ്രമാണ് നമ്ബിയോ. 374 നഗരങ്ങളുടെ പട്ടികയില്‍ ഏറ്റവും ഉയര്‍ന്ന സുരക്ഷാ സൂചിക 88.67 ഉള്ള നഗരമായാണ് അബുദാബി തിരഞ്ഞെടുക്കപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.