Home CheesyDays ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ മികച്ച നിലയില്‍

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ മികച്ച നിലയില്‍

SHARE

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ മികച്ച നിലയില്‍. 23 ഓവര്‍ പിന്നിടുമ്ബോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യയുടെ സ്‌കോര്‍ 130 റണ്‍സ് പിന്നിട്ടു. ഓപ്പണിങ് വിക്കറ്റില്‍ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ചേര്‍ന്ന് 81 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 44 പന്തില്‍ 42 റണ്‍സെടുത്ത രോഹിതിനെ പുറത്താക്കി ആദം സാംപയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

80 പന്തില്‍ 82 റണ്‍സെടുത്ത ശിഖര്‍ ധവാന്‍ ക്രീസിലുണ്ട്. 31 റണ്‍സുമായി വിരാട് കോലിയാണ് ധവാനൊപ്പം ക്രീസില്‍. നേരത്തെ ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തിനിടെ പരിക്കേറ്റ ഋഷഭ് പന്തിനു പകരം മനീഷ് പാണ്ഡെയും ശര്‍ദൂല്‍ ഠാക്കൂറിനു പകരം നവ്ദീപ് സെയ്നിയും ടീമിലെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.