Home MoneyMint ഇന്റര്‍നെറ്റ് ബാങ്കിംഗ് നടത്താന്‍ പാസ്‌വേഡ് മറന്നാലും പേടിക്കേണ്ട: ഐസിഐസിഐ ബാങ്ക്

ഇന്റര്‍നെറ്റ് ബാങ്കിംഗ് നടത്താന്‍ പാസ്‌വേഡ് മറന്നാലും പേടിക്കേണ്ട: ഐസിഐസിഐ ബാങ്ക്

SHARE

പാസ്‌വേഡ് മറന്നു പോയാലും ഇനി ഇന്റര്‍നെറ്റ് ബാങ്കിംഗ് ഇടപാടുകള്‍ നടത്താം. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കുകളിലൊന്നായ ഐസിഐസിഐ ബാങ്കാണ് പുതിയ സംവിധാനം കൊണ്ടുവന്നത്.

ഒടിപി (വണ്‍ ടൈം പാസ്വേഡ്) അടിസ്ഥാനത്തിലുള്ള ലോഗ് ഇന്‍ സംവിധാനമാണ് ബാങ്ക് നടപ്പാക്കിയത്.

ഈ ഒടിപി ഉപയോഗിച്ച്‌ ഇന്റര്‍നെറ്റ് ബാങ്കിംഗ് ലോഗ് ഇന്‍ ചെയ്യാന്‍ സാധിക്കും. ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്ബരിലേക്കു ലഭിക്കുന്ന ഒടിപിയും ഡെബിറ്റ് കാര്‍ഡിന്റെ പിന്‍ എന്നിവയും മതിയാകുന്നതാണ്.

ഈ പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത് പ്രയാസം കൂടാതെ, സൗകര്യപ്രദമായി ഇടപാടുകാര്‍ക്ക് ബാങ്കിംഗ് നടത്താന്‍ സഹായിക്കുമെന്നാണ് ഐസിഐസിഐ ബാങ്ക് പറയുന്നത്. രണ്ടു ഘട്ടമായുള്ള ഓതെന്റ്‌റിക്കേഷന്‍ പ്രക്രിയ ഇവിടെ സംഭവിക്കുന്നതിനാല്‍ യൂസര്‍ ഐഡി, പാസ്‌വേര്‍ഡ്‌ എന്നിവ ഉപയോഗിച്ചു ലോഗ് ഇന്‍ ചെയ്യുന്നതുപോലെ തന്നെ സുരക്ഷിതമാണ് ഒടിപി ഉപയോഗിച്ചുള്ള ലോഗ് ഇന്‍ സംവിധാനവും- എന്നും വക്താവ് ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.