Home MoneyMint അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ പത്തുലക്ഷം തൊഴില്‍ സൃഷ്‌ടിക്കുമെന്ന് ആമസോണ്‍ സ്ഥാപകനും സിഇഒയുമായ ജെഫ്‌ ബെസൊസ്‌

അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ പത്തുലക്ഷം തൊഴില്‍ സൃഷ്‌ടിക്കുമെന്ന് ആമസോണ്‍ സ്ഥാപകനും സിഇഒയുമായ ജെഫ്‌ ബെസൊസ്‌

SHARE

അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ പത്തുലക്ഷം തൊഴില്‍ സൃഷ്‌ടിക്കുമെന്ന് ആമസോണ്‍ സ്ഥാപകനും സിഇഒയുമായ ജെഫ്‌ ബെസൊസ്‌. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ചൊവ്വാഴ്ച ഇന്ത്യയിലെത്തിയതാണ്‌ ബെസൊസ്‌. അഞ്ചു വര്‍ഷത്തിനുള്ളില്‍ 100 കോടി രൂപ മൂല്യമുള്ള ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ലോകത്തിന്‌ മുന്നില്‍ എത്തിക്കും. ഇതോടെ തൊഴില്‍ സാധ്യത വര്‍ധിക്കും.

ആമസോണ്‍ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച കത്തിലാണ്‌ ഇക്കാര്യം വ്യക്തമാക്കുന്നത്‌. രാജ്യത്തെ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലുമുള്ള ചെറുകിട വ്യാപാരങ്ങളില്‍ 7.10 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന്‌ നേരത്തെ ബെസൊസ്‌ അറിയിച്ചിരുന്നു.
എന്നാല്‍ പണം നിക്ഷേപിച്ച്‌ ആമസോണ്‍ ഇന്ത്യക്കായി വലിയ കാര്യമൊന്നുമല്ല ചെയ്യുന്നതെന്നായിരുന്നു കേന്ദ്ര വാണിജ്യ–വ്യവസായ മന്ത്രി പീയുഷ്‌ ഗോയലിന്റെ വാദം. ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ പ്രമുഖന്‍മാരായ ആമസോണും ഫ്ലിപ്‌കാര്‍ട്ടും ഇന്ത്യയിലെ ചില്ലറ വ്യാപാരികളുടെ വിമര്‍ശനം നേരിടുന്നതിനിടെയാണ്‌ ജെഫ്‌ ബെസൊസിന്റെ ഇന്ത്യ സന്ദര്‍ശനം

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.