Home IndiaUncut ഇന്ത്യയുടെ കൃത്രിമോപഗ്രഹമായ ജിസാറ്റ്-30 ജനുവരി 17-ന് കുതിച്ചുയരും

ഇന്ത്യയുടെ കൃത്രിമോപഗ്രഹമായ ജിസാറ്റ്-30 ജനുവരി 17-ന് കുതിച്ചുയരും

SHARE

ആശയവിനിമയത്തിനുള്ള ഇന്ത്യയുടെ കൃത്രിമോപഗ്രഹമായ ജിസാറ്റ്-30 ജനുവരി 17-ന് ഫ്രഞ്ച് ഗയാനയിലെ ബഹിരാകാശകേന്ദ്രത്തില്‍നിന്ന് ഏരിയാന്‍-5 റോക്കറ്റില്‍ കുതിച്ചുയരും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.35-നായിരിക്കും വിക്ഷേപണം. 15 വര്‍ഷമാണ് പ്രവര്‍ത്തനകാലാവധി.

ജിസാറ്റ്-30ന്റെ വിക്ഷേപണത്തോടെ 2020-ലെ ബഹിരാകാശദൗത്യങ്ങള്‍ക്ക് ഐ.എസ്.ആര്‍.ഒ.യും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും തുടക്കംകുറിക്കും. 3,357 കിലോഗ്രാമാണ് ജിസാറ്റ്-30ന്റെ ഭാരം. ഐ.എസ്.ആര്‍.ഒ. വികസിപ്പിച്ച ജിസാറ്റ്-30 ഉയര്‍ന്ന നിലവാരത്തിലുള്ള ടെലിവിഷന്‍, ടെലികമ്യൂണിക്കേഷന്‍ സേവനങ്ങള്‍ക്ക് ഉപയോഗിക്കാനാകും.

ആശയവിനിമയത്തിനായുള്ള കൃത്രിമോപഗ്രഹമായ ‘ഇന്‍സാറ്റ്-4എ’യ്ക്കു പകരമായി കൂടുതല്‍ കവറേജ് ഉറപ്പുവരുത്തുന്നതിനാണ് ജിസാറ്റ്-30 വിക്ഷേപിക്കുന്നതെന്ന് ഐ.എസ്.ആര്‍.ഒ. അറിയിച്ചു. ജിസാറ്റ്-30നൊപ്പം 3620 കിലോഗ്രാം ഭാരമുള്ള ‘യൂടെല്‍സാറ്റ് കൊണക്‌ട്’ എന്ന ഉപഗ്രഹത്തെയും ഏരിയാന്‍ -5 റോക്കറ്റ് ഭ്രമണപഥത്തിലെത്തിക്കും. ഇന്ത്യയിലും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും ഓസ്‌ട്രേലിയയിലും വാര്‍ത്താവിനിമയരംഗത്ത് കൂടുതല്‍ കവറേജ് ലഭിക്കുന്നതിന് ജിസാറ്റ്-30ന്റെ വിക്ഷേപണം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.