Home GlobalVoice യുഎഇയിലെ മുഴുവന്‍ എമിറേറ്റുകളിലും രണ്ടു ദിവസത്തേക്ക് കനത്ത മഴ

യുഎഇയിലെ മുഴുവന്‍ എമിറേറ്റുകളിലും രണ്ടു ദിവസത്തേക്ക് കനത്ത മഴ

SHARE

യുഎഇയിലെ എല്ലാ എമിറേറ്റുകളിലും രണ്ട് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടിയോട് കൂടിയ കനത്ത മഴയുണ്ടാകുമെന്ന് അറിയിച്ചു. ഏഴ് എമിറേറ്റ്‌സുകളുടെയും കിഴക്കന്‍ മേഖലകളില്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായാണ് മഴ ശക്തമാകുന്നത്.

സൗദിയില്‍ അനുഭവപ്പെടുന്ന മൂടല്‍മഞ്ഞ് കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചനയാണ്. മഴ പെയ്യിക്കാനായി ക്ലൗഡ് സീഡിങ് നടത്തുന്നുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇതിന്റെ മാത്രം ഫലമായല്ല മഴ പെയ്യുന്നതെന്ന് കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി ഥാനി അഹമ്മദ് സയൂദി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.