Home GlobalVoice കാളകള്‍ക്കുള്ള ലൈംഗിക ഉത്തേജന മരുന്ന് കഴിച്ച യുവാവിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി

കാളകള്‍ക്കുള്ള ലൈംഗിക ഉത്തേജന മരുന്ന് കഴിച്ച യുവാവിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി

SHARE

കാളകള്‍ക്കുള്ള ലൈംഗിക ഉത്തേജന മരുന്ന് കഴിച്ച യുവാവിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. ലൈംഗിക ഉത്തേജന മരുന്ന് കഴിച്ച്‌ ഉദ്ധാരണം മൂന്ന് ദിവസത്തോളം നീണ്ടതോടെയാണ് യുവാവിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. ദിവസങ്ങള്‍ നീണ്ടു നിന്ന ഉദ്ധാരണം വേദനാജനകമായതോടെയാണ് യുവാവ് ആശുപത്രിയിലെത്തിയത്. യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയിലെ റെയ്‌നോസയിലാണ് സംഭവം.

ജീവന്‍ രക്ഷിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കാളകളുടെ പ്രജനനത്തിനായി കര്‍ഷകര്‍ നല്‍കി വരുന്ന ഉത്തേജന മരുന്നാണ് ഇയാള്‍ ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളുടെ നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ച്‌ വിവരങ്ങള്‍ ഒന്നുമില്ലെങ്കിലും ഉത്തേജന മരുന്ന് കഥ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണമാണ് വിഷയത്തില്‍ ആളുകള്‍ നടത്തുന്നത്. ചിലര്‍ തമാശരൂപെണ യുവാവിനെ പരിഹസിക്കുന്നുണ്ടെങ്കിലും ആരോഗ്യനിലയില്‍ ആശങ്ക അറിയിച്ചവരും കുറവല്ല.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.