Home SilverScreen 2020ലെ ഓസ്കര്‍ പുരസ്കാരത്തിനുളള നോമിനേഷനുകള്‍ പ്രഖ്യാപിച്ചു; സൈക്കോളജിക്കല്‍ ത്രില്ലറായ ജോക്കറിനു 11 നോമിനേഷനുകൾ

2020ലെ ഓസ്കര്‍ പുരസ്കാരത്തിനുളള നോമിനേഷനുകള്‍ പ്രഖ്യാപിച്ചു; സൈക്കോളജിക്കല്‍ ത്രില്ലറായ ജോക്കറിനു 11 നോമിനേഷനുകൾ

SHARE

2020ലെ ഓസ്കര്‍ പുരസ്കാരത്തിനുളള നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. ഹോളിവുഡ് സൈക്കോളജിക്കല്‍ ത്രില്ലറായ ജോക്കറിനാണ് കൂടുതല്‍ നോമിനേഷനുകള്‍ ലഭിച്ചിട്ടുള്ളത്. മികച്ച സിനിമയുള്‍പ്പടെ 11 നോമിനേഷനുകളാണ് ഈ സിനിമയ്ക്ക് ലഭിച്ചിട്ടുള്ളത്. ദി ഐറിഷ് മാന്‍, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് , 1917 തുടങ്ങിയ ചിത്രങ്ങള്‍ക്ക് 10 നോമിനേഷനുകള്‍ ലഭിച്ചിട്ടുണ്ട്. ജോക്കറിലെ അഭിനയത്തിന് ജോക്വിന്‍ ഫീനിക്സിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം ലഭിച്ചിരുന്നു. ആ നേട്ടം വീണ്ടും ആവര്‍ത്തിക്കുമോയെന്നറിയാനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

ഗോള്‍ഡന്‍ ഗ്ലോബില്‍ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയ പാരസൈറ്റ് മികച്ച സിനിമ, മികച്ച വിദേശഭാഷ ചിത്രം ഈ വിഭാഗങ്ങളിലെ നോമിനേഷനിലുണ്ട്. മികച്ച ചിത്രത്തിന് നോമിനേ,ന്‍ ലഭിക്കുന്ന 11ാമത്തെ വിദേശഭാഷാ ചിത്രം കൂടിയാണിത്. മികച്ച ചിത്രത്തിനുള്ള ഓസ്കറിന് പരിഗണിക്കുന്ന ആദ്യ ദക്ഷിണ കൊറിയന്‍ ചിത്രം കൂടിയാണിത്. ഒരു വിദേശഭാഷാ ചിത്രം ഓസ്കര്‍ ചരിത്രത്തില്‍ മികച്ച ചിത്രത്തിനുളള പുരസ്കാരം ഇതുവരെ നേടിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഇത്തവണ ആ ചരിത്രം തിരുത്തുമോയെന്നറിയാനായും സിനിമാലോകവും പ്രേക്ഷകരും കാത്തിരിക്കുന്നുണ്ട്.

സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കൈനീട്ടി സ്വീകരിച്ച ചിത്രങ്ങളിലൊന്നായ ജോക്കര്‍ നേടുന്ന അവാര്‍ഡുകളെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്. പരിഹാസവും അപമാനവും നിറഞ്ഞ ആര്‍തര്‍ ഫ്ളൈക്ക് എന്ന കൊമേഡിയന്‍ നഗരത്തെ വിറപ്പിക്കുന്ന വില്ലനായിത്തീരുന്ന കഥയുമായാണ് ജോക്കര്‍ എത്തിയത്. റെക്കോര്‍ഡ് കലക്ഷനായിരുന്നു ഈ സൈക്കോളജിക്കല്‍ ത്രില്ലറിന് ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.