Home IndiaUncut പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരെ നായ്ക്കളെപ്പോലെ വെടിവച്ച്‌ കൊല്ലും; യു.പിയിലും അസമിലും അതാണ് ചെയ്‌ത ഭീഷണിയുമായി...

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരെ നായ്ക്കളെപ്പോലെ വെടിവച്ച്‌ കൊല്ലും; യു.പിയിലും അസമിലും അതാണ് ചെയ്‌ത ഭീഷണിയുമായി ബി.ജെ.പി നേതാവ്

SHARE

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച്‌ പൊതുമുതല്‍ നശിപ്പിക്കുന്നവരെ നായ്ക്കളെപ്പോലെ വെടിവച്ച്‌ കൊല്ലുമെന്ന് ഭീഷണിയുമായി പശ്ചിമ ബംഗാള്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ്.പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ നടന്ന പൊതുയോഗത്തിലാണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്. ഉത്ത‌പ്രദേശിലേതിനു തുല്യമായി പശ്ചിമ ബംഗാളിലും പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തും. അസമിലും ഉത്തര്‍പ്രദേശിലും ബി.ജെ.പി സര്‍ക്കാര്‍ പ്രതിഷേധക്കാരെ വെടിവച്ചു കൊന്നിട്ടുണ്ടെന്നും ഘോഷ് പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരെ അടിച്ചമര്‍ത്താന്‍ തയ്യാറാവാതിരുന്നതിന് മുഖ്യമന്ത്രി മമത ബാനര്‍ജിയെയും ദിലീപ് ഘോഷ് നിശിതമായി വിമര്‍ശിച്ചു. പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തിനിടെ റെയില്‍‌വേ ആസ്തികളും,​ പൊതുഗതാഗതവും നശിപ്പിച്ചവര്‍ക്കെതിരെ ലാത്തിച്ചാര്‍ജിനും വെടിവെയ്പ്പിനും ഉത്തരവിട്ടില്ല എന്നായിരുന്നു ആരോപണം. വോട്ടര്‍മാരായതിനാല്‍ മമത പ്രതിഷേധക്കാര്‍ക്കെതിരെ ഒരക്ഷരം പോലും മിണ്ടുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധക്കാര്‍ നശിപ്പിക്കുന്ന പൊതുസ്വത്ത് ആരുടേയാണെന്നാണ് അവര്‍ കരുതുന്നത്. അവരുടേതോ?​ പൊതുമുതല്‍ തീയിടുന്നവരുടെ അച്ഛന്റെ സ്വത്തായാണോ കരുതുന്നത്. നികുതിദായകരുടെ പണത്തില്‍ നിര്‍മ്മിച്ച സര്‍ക്കാര്‍ സ്വത്ത് നശിപ്പിക്കുവാന്‍ പ്രതിഷേധക്കാരെ എങ്ങനെ അനുവദിക്കും. ഉത്തര്‍പ്രദേശ്, അസം, കര്‍ണാടക സര്‍ക്കാരുകള്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരെ വെടിയുതിര്‍ത്താണ് നേരിട്ടത്. ഇനിയും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ തോക്കുകൊണ്ട് തന്നെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് രണ്ട് കോടി മുസ്ലീം നുഴഞ്ഞുകയറ്റക്കാര്‍ ഉണ്ട്. അതില്‍ ഒരു കോടി പശ്ചിമ ബംഗാളിലാണ്. മമത ബാനര്‍ജി അവരെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.