Home GlobalVoice ജീവിതം ‘ബോറിങ്’; ചന്ദ്രനിലേക്കുള്ള യാത്രയ്ക്ക് പെണ്‍സുഹൃത്തിനെ തേടി ശതകോടീശ്വരന്‍; 20 വയസിന് മുകളിലുള്ളവര്‍ക്ക് അവസരം!

ജീവിതം ‘ബോറിങ്’; ചന്ദ്രനിലേക്കുള്ള യാത്രയ്ക്ക് പെണ്‍സുഹൃത്തിനെ തേടി ശതകോടീശ്വരന്‍; 20 വയസിന് മുകളിലുള്ളവര്‍ക്ക് അവസരം!

SHARE

ചന്ദ്രനിലേക്കുള്ള വിനോദയാത്രയ്ക്ക് കൂട്ടായി ഒരു പെണ്‍സുഹൃത്ത് വേണമെന്ന ചിന്ത തലയില്‍ ഉദിച്ചപ്പോള്‍ ഓണ്‍ലൈനില്‍ പരസ്യം നല്‍കിയിരിക്കുകയാണ് ജപ്പാനിലെ പ്രമുഖ വ്യവസായി. ജപ്പാനിലെ പ്രമുഖ ഫാഷന്‍ കമ്ബനിയായ സോസോയുടെ മുന്‍ മേധാവിയും വ്യവസായിയുമായ യുസാക്കു മെസാവയാണ് ചാന്ദ്രയാത്രയ്ക്ക് പെണ്‍സുഹൃത്തിനെ തേടുന്നത്. ഓണ്‍ലൈന്‍ പരസ്യത്തില്‍ പറയുന്നത് അവിവാഹിതരും മറ്റു പ്രണയബന്ധങ്ങളുമില്ലാത്ത ഇരുപത് വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവര്‍ അപേക്ഷിക്കാനാണ്. ജനുവരി 17 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

ചാന്ദ്ര യാത്ര മോഹിച്ച്‌ അപേക്ഷിച്ചതു കൊണ്ടു മാത്രമായില്ല, ഡേറ്റിങ് ഒക്കെ കഴിഞ്ഞതിന് ശേഷം മാത്രമേ പെണ്‍സുഹൃത്താക്കണോ വേണ്ടയോ എന്നൊക്കെ മെസാവ തീരുമാനിക്കുകയുള്ളൂ. നിലവില്‍ രണ്ട് പങ്കാളികളിലായി മൂന്ന് കുട്ടികളുള്ള 44കാരനായ യുസാക്കു മെസാവ അടുത്തിടെയാണ് ഒരു ജപ്പാനീസ് നടിയുമായുള്ള ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് അവസാനിപ്പിച്ചത്.

ഇതിനുശേഷം ഏകനായ മെസാവ പങ്കാളികളില്ലാത്ത ജീവിതം ഏറെ മടുപ്പിച്ചെന്നും അതിനാലാണ് ഈ പരസ്യം നല്‍കിയതെന്നും പരസ്യത്തില്‍ വിശദീകരിക്കുന്നു. അതേസമയം, 2023-ലോ അതിനുശേഷമോ ആയിരിക്കും സ്പേസ്‌എക്സിന്റെ ബഹിരാകാശ യാത്ര. ഈ യാത്രയില്‍ കൂട്ടുപോകാനാണ് മെസാവ പെണ്‍സുഹൃത്തിനെ കാത്തിരിക്കുന്നത്. മാത്രമല്ല, യാത്ര ഒന്ന് കളറാക്കാന്‍ ഏതാനും ചില കലാകാരന്മാരേയും ഒപ്പം കൂട്ടാനും ഇദ്ദേഹത്തിന് പദ്ധതിയുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.