Home LookingGlass ഹോണ്ട ടൂവീലേഴ്സിന്റെ അ‍ഡ്വഞ്ചര്‍ ടൂറര്‍ ബൈക്ക് സിആര്‍എഫ് 1100L ആഫ്രിക്ക ട്വിന്‍ ; ഈ വര്‍ഷം...

ഹോണ്ട ടൂവീലേഴ്സിന്റെ അ‍ഡ്വഞ്ചര്‍ ടൂറര്‍ ബൈക്ക് സിആര്‍എഫ് 1100L ആഫ്രിക്ക ട്വിന്‍ ; ഈ വര്‍ഷം ഏപ്രിലില്‍ അവതരിപ്പിക്കും

SHARE

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട ടൂവീലേഴ്സിന്റെ അ‍ഡ്വഞ്ചര്‍ ടൂറര്‍ ബൈക്ക് സിആര്‍എഫ് 1100L ആഫ്രിക്ക ട്വിന്‍ ഈ വര്‍ഷം ഏപ്രിലില്‍ അവതരിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. സിബിആര്‍ 650,സിആര്‍എഫ് 1000 എന്നിവയ്ക്ക് ശേഷം ഇന്ത്യയില്‍ നിര്‍മിക്കുന്ന മൂന്നാമത്തെ പ്രീമിയം ബൈക്കായിരിക്കും ആഫ്രിക്ക ട്വിന്‍. സിആര്‍എഫ് 1000 എല്ലിനെക്കാള്‍ കരുത്തുറ്റതും മികച്ചതുമാണ് 2020 ആഫ്രിക്ക ട്വിന്‍ CRF 1100L.

CRF 1100L ന്റെ ഫ്രെയിമും ഹോണ്ട പുതുക്കിയിരിക്കുന്നു. വീലി കണ്‍ട്രോള്‍, കോര്‍ണറിംഗ് എബിഎസ്, റിയര്‍-ലിഫ്റ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, കോര്‍ണറിംഗ് ലൈറ്റുകള്‍ എന്നിവ പുതിയ ആഫ്രിക്ക ട്വിന്നിന്റെ സവിശേഷതകളാണ്. കൂടാതെ അഡ്വഞ്ചര്‍ സ്പോര്‍ട്ട് ES മോഡലില്‍ ഇപ്പോള്‍ ഇലക്‌ട്രോണികലായി ക്രമീകരിക്കാവുന്ന സസ്പെന്‍ഷനും നിര്‍മ്മാതാക്കള്‍ ഒരുക്കിയിട്ടുണ്ട്. 6.5 ഇഞ്ച് പുതിയ TFT ടച്ച്‌ സ്‌ക്രീന്‍ ഡിസ്‌പ്ലേയാണ് പുതിയ ആഫ്രിക്ക ട്വിന്‍ CRF 1100L -ല്‍. സിസ്റ്റം ആപ്പിള്‍ കാര്‍പ്ലേയും പിന്തുണയ്ക്കുന്നു. സിക്സ്-ആക്സിസ് IMU, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവയും പുതിയ ബൈക്കിന് ലഭിക്കും.

നിലവിലെ ഹോണ്ട ആഫ്രിക്ക ട്വിന്നില്‍ 999.11 സിസി എഞ്ചിനാണ് ഉപയോഗിക്കുന്നത്, ഇത് 102 bhp കരുത്തും 93 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 13.5 ലക്ഷം രൂപയാണ് മോട്ടോര്‍സൈക്കിളിന്റെ എക്സ്-ഷോറൂം വില. പുതിയ മോഡലിന് ഏകദേശം 15.5 ലക്ഷം രൂപ വിലയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.