Home Don't Miss ദേവീന്ദ്ര സിങ് ഭീകരരെ പാർപ്പിച്ചത് ഉയർന്ന സുരക്ഷയുള്ള സ്വന്തം വീട്ടിൽ

ദേവീന്ദ്ര സിങ് ഭീകരരെ പാർപ്പിച്ചത് ഉയർന്ന സുരക്ഷയുള്ള സ്വന്തം വീട്ടിൽ

SHARE

ഹിസ്‌ബുൾ മുജാഹിദ്ദീൻ ഭീകരവാദികൾക്കൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട ജമ്മുകാശ്മീർ പോലീസ് ഉദ്യോഗസ്ഥൻ ദേവീന്ദ്ര സിങ് ഭീകരവാദികളെ വീട്ടിൽ താമസിപ്പിച്ചതായി ഉന്നത വൃത്തങ്ങളുടെ വെളിപ്പെടുത്തൽ. ഡെപ്യൂട്ടി സൂപ്രണ്ടന്റ് ഓഫ് പോലീസ് ദേവീന്ദ്ര സിങ്ങിനെ ശനിയാഴ്ചയാണ് ആയുധങ്ങളുമായി ജമ്മു ശ്രീനഗർ ഹൈവേയിൽ അറസ്റ്റ് ചെയ്തത്. ഇതിന് ശേഷം ഇയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ നിന്നാണ് ഭീകരവാദികളെ താമസിപ്പിച്ച കാര്യം പുറത്തു വരുന്നത്. ശ്രീനഗറിലെ ബദാമി ബാഗ് കന്റോണ്മെന്റിൽ ഉയർന്ന സുരക്ഷയിലുള്ള വീടാണ് ഭീകരപ്രവർത്തനത്തിനുള്ള താവളമായത്.
ദക്ഷിണ കാശ്മീരിലെ ഷോപിയാനിൽ നിന്ന് ഭീകരവാദികളെ വെള്ളിയാഴ്ച രാത്രി ദേവീന്ദ്ര സിങ് തന്റെ വീട്ടിലേക്ക് കൊണ്ടുപോയി മുതിർന്ന ഹിസ്‌ബുൾ കമാണ്ടർ നവീദ് ബാബു, ഇർഫാൻ റാഫി എന്നിവർ അവിടെ രാത്രി ചെലവിട്ടു. പിറ്റേന്ന് രാവിലെ ഡൽഹി ലക്ഷ്യമിട്ടായിരുന്നു സംഘം യാത്ര തിരിച്ചത്.

ആറു മാസം മുന്നേ പ്രസിഡന്റിന്റെ ഗാലന്ററി പോലീസ് മെഡൽ നേടിയ ദേവീന്ദ്ര നവീദിനെ പലസ്ഥലങ്ങളിലേക്കും യാത്ര ചെയ്യാൻ അനുവദിച്ചിരുന്നതായും ഇയാളെ ഭീകരവാദിയായാണ് കണക്കാക്കുന്നതെന്നും സുരക്ഷാ ഇന്റലിജൻസ് എജൻസികൾ സംയുക്തമായാണ് ചോദ്യം ചെയ്യുന്നതെന്നും റിപ്പോർട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.