Home CheesyDays ആമ്പിയൻസിന് ഒരു കുറവുമില്ല; ഡൈനിങ് ഇഗ്‌ളൂവിനകത്ത്

ആമ്പിയൻസിന് ഒരു കുറവുമില്ല; ഡൈനിങ് ഇഗ്‌ളൂവിനകത്ത്

SHARE
ടൈം ഔട്ട് മാർക്കറ്റ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രം

ഭക്ഷണം കഴിപ്പ് ഇന്നത്തെ കാലത്ത് ആർഭാടമായി കൊണ്ട് നടക്കുന്നവരുമുണ്ട്. ഭക്ഷണം പോലെ തന്നെ ഹോട്ടലിലെ “ആമ്പിയൻസിലും” കാര്യമുണ്ട്. ഹോട്ടലിൽ എത്തിയാൽ കഴിക്കുക മാത്രമല്ല സുന്ദരമായ പശ്ചാത്തലത്തിൽ ഉള്ള ചിത്രങ്ങൾ പകർത്തി ഇൻസ്റ്റഗ്രാമിലും എഫ്ബിയിലും മറ്റും അപ്ലോഡ് ചെയ്യുകയും വേണം. ഇതാണെങ്കിൽ റസ്റ്ററെന്റുകൾക്ക് പരസ്യവുമാകുന്നു. വ്യത്യസ്തമായ ആശയത്തിലുള്ള അത്തരമൊരു ആമ്പിയൻസാണ് ന്യുയോർക്കിലെ ടൈംഔട്ട് മാർക്കറ്റ് റസ്റ്ററെന്റ് ഒരുക്കിയിരിക്കുന്നത്. റൂഫ്‌ടോപ്പിലെ ഡൈനിങ്ങ് നടക്കുന്നത് ഇഗ്‌ളൂകളിലാണ്. ശൈത്യ കാലത്ത് അസാധ്യമായിരുന്ന റൂഫ്ടോപ്പ് ഡിന്നറാണ് ഇതിലൂടെ സാധ്യമായത്. ഒരേ സമയം വ്യത്യസ്തമായ ഒരു ആശയവും റൂഫ്‌ടോപ്പിന്റെ ആംബിയൻസും.
തണുപ്പിനെ ചെറുക്കാൻ ഇഗ്‌ളൂവിനകത്ത് കമ്പിളികളും നെരിപ്പോഡും മറ്റ് സംവിധാങ്ങളും ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.