Home IndiaUncut മാനസിക വിഭ്രാന്തിയിലായ ജവാൻ 200 റൗണ്ട് വെടിയുതിർത്തു

മാനസിക വിഭ്രാന്തിയിലായ ജവാൻ 200 റൗണ്ട് വെടിയുതിർത്തു

SHARE
പ്രതീകാത്മക ചിത്രം

ബിഹാർ: ഇന്ത്യാ നേപ്പാൾ അതിർത്തിയിലെ സശസ്‌ത്ര സീമ ബൽ ജവാൻ അകാരണമായി ആകാശത്തേക്ക് 200 റൗണ്ട് വേണ്ടിയുതിർത്തത് പ്രദേശത്ത് പരിഭ്രാന്തി പടർത്തി. പിൽട്ടോല അതിർത്തിയിലെ എസ്എസ്ബി ക്യാമ്പിലാണ് 45 മിനുട്ട് നീണ്ട വെടിവയ്പ്പ് നടന്നത്. രാജസ്ഥാൻ സ്വദേശിയായ അഭയ് കുമാർ ഝ എന്ന ജവാൻ തോക്ക് സൂക്ഷിക്കുന്ന മുറിയിൽ നിന്ന് റൈഫിൾസ് എടുത്ത് പുറത്തെത്തി ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
തുടർന്ന് കമാൻഡൻറ് സുഭാഷ് ചന്ദ് നേഗിയുടെ നേതൃത്വത്തിൽ എസ്എസ്ബി ജവാൻമാർ ഇദ്ദേഹത്തെ ബലംപ്രയോഗിച്ച് കീഴടക്കി. അഭയ് കുമാർ മാനസിക പ്രശ്നങ്ങൾ നേരിടുന്നതായി സഹപ്രവർത്തകർ അറിയിച്ചു.

പ്രദേശത്ത് നിന്ന് 240 വെടിയുണ്ടകൾ ശേഖരിച്ചു. ഭയചകിതരായി ഗ്രാമവാസികൾ വെടിയൊച്ചയെ തുടർന്ന് ക്യാമ്പിന് മുന്നിൽ തടിച്ചു കൂടി. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും അഭയ് കുമാറിനെതിരെ നടപടി ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.