Home Don't Miss അക്രമത്തിന് പൊലീസ് എബിവിപിയെ സഹായിച്ചു; ജെഎൻയു അക്രമം നടത്തിയത് തന്റെ നേതൃത്വത്തിലെന്ന് എബിവിപി പ്രവർത്തകന്റെ വെളിപ്പെടുത്തൽ

അക്രമത്തിന് പൊലീസ് എബിവിപിയെ സഹായിച്ചു; ജെഎൻയു അക്രമം നടത്തിയത് തന്റെ നേതൃത്വത്തിലെന്ന് എബിവിപി പ്രവർത്തകന്റെ വെളിപ്പെടുത്തൽ

SHARE

ജെഎൻയു ക്യംപസ് അടിച്ചു തകർത്തതും വിദ്യാർത്ഥികൾക്കു നേരെ അക്രമം അഴിച്ചു വിട്ടതും തന്റെ നേതൃത്വത്തിലുള്ള എബിവിപി സംഘമെന്ന് വ്യക്തമാക്കി എബിവിപി പ്രവര്‍ത്തകൻ. ജെഎൻയു ഒന്നാം വർഷ വിദ്യാർത്ഥിയായ അക്ഷത് അശ്വതിയാണ് എബിവിപി നേതൃത്വത്തിന്റെ പിന്തുണയോടെയാണ് ആസൂത്രിതമായി ആക്രമണം നടത്തിയതെന്ന് വെളിപ്പെടുത്തിയത്. ഇന്ത്യാ ടുഡെ ടിവി നടത്തിയ അന്വേഷണത്തിലാണ് വെളിപ്പെടുത്തൽ.

ആക്രമത്തിന് നേതൃത്വം നല്‍കുകയും ആളുകളെ സംഘടിപ്പിക്കുകയും ചെയ്തത് താന്നാണ് എന്നാണ് ഇയാൾ വ്യക്തമാക്കിയത്. ആക്രമണം നടക്കുമ്പോള്‍ പൊലീസ് ക്യാമ്പസിന് അകത്തുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘ ഇടത് വിദ്യാര്‍ത്ഥികള്‍ക്കെതിരായ ആക്രമണത്തെ അവിടെയുണ്ടായിരുന്ന പൊലീസ് ഓഫീസര്‍ പ്രോല്‍സാഹിപ്പിച്ചുവെന്നും. തെരുവു വിളക്കുകൾ അണയ്ക്കാൻ നിർദ്ദേശം നൽകിയതായും അക്ഷത് പറഞ്ഞു.

ഹെല്‍മറ്റ് ധരിച്ച് മുഖം മറച്ച് ആയുധങ്ങളുമായി അക്ഷത് ഹോസ്റ്റലിന്റെ ഇടനാഴിയിലൂടെ നീങ്ങുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. അത് താന്‍ തന്നെയാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

എങ്ങനെയാണ് ആളുകളെ സംഘടിപ്പിച്ചതെന്ന ചോദ്യത്തിന് എബിവിപിയുടെ സംഘടനാ സെക്രട്ടറിയെ വിളിച്ചാണ് അത് സാധ്യമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ സംഘടനാ സെക്രട്ടറിയുടെ പേര് ഇന്ത്യ ടുഡെ പുറത്തുവിട്ടില്ല.

‘ അയാള്‍ എബിവിപിയുടെ സംഘടനാ സെക്രട്ടറിയാണ്. ഞാന്‍ അദ്ദേഹത്തെ വിളിച്ചു. ഇടത് അനുകൂലികളായ വിദ്യാര്‍ത്ഥികളും അധ്യാപകരും സബര്‍മതിയില്‍ യോഗം നടത്തുകയായിരുന്നു. സബര്‍മതി ആക്രമിക്കപ്പെട്ടപ്പോള്‍ അവര്‍ ഹോസ്റ്റലുകളില്‍ അഭയം തേടുകയായിരുന്നു’ അക്ഷത് പറഞ്ഞു. സബര്‍മതിയില്‍ ഹോസ്റ്റലുകളിലും പരിസരങ്ങളിലും നടന്ന ആക്രമണങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ജെഎന്‍യുവിലെ 20 വിദ്യാര്‍ത്ഥികളും പുറത്തുനിന്നെത്തിയ 20 ഓളം പേരുമാണ് ആക്രമണം നടത്തിയതെന്നും അക്ഷത് വെളിപ്പെടുത്തി. ്അക്ഷതിന്റെ ക്ലാസില്‍ പഠിക്കുന്ന രോഹിത് ഷായും ആക്രമണത്തില്‍ പങ്കെടുത്തതെന്ന് വെളിപ്പെടുത്തി.

‘ ആക്രമണം നടത്തുമ്പോള്‍ ഹെല്‍മറ്റ് അത്യാവിശ്യമാണ്. ഗ്ലാസുകള്‍ തല്ലി തകര്‍ക്കുമ്പോള്‍ പ്രത്യേകിച്ചും’ രോഹിത് പറഞ്ഞു.
ഹോസ്റ്റലുകളിലെ മുറികള്‍ ആക്രമിക്കുമ്പോള്‍ എബിവിപിക്കാരനായ ഒരു വിദ്യാര്‍ത്ഥിയുടെ മുറി ഒഴിവാക്കിയെന്നും ഇവര്‍ പറഞ്ഞു.
‘പെരിയാര്‍ ഹോസ്റ്റലിലെ ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കുപറ്റിയപ്പോള്‍ പൊലിസിനെ വിളിച്ചിരുന്നു. അദ്ദേഹമാണ് ഇടതുവിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നത് പ്രോല്‍സാഹിപ്പിക്കുയായിരുന്നുവെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. ആക്രമണം നടക്കുമ്പോള്‍ വൈദ്യുതി ബന്ധം വിച്ചേദിച്ചത് പൊലീസ് ആയിരിക്കാമെന്നും അക്ഷത് അശ്വതി പറഞ്ഞു.

അപ്പോള്‍ പൊലീസ് എബിവിപിയെ സഹായിക്കുകയായിരുന്നുവോ എന്ന ചോദ്യത്തിന് ആരുടെ പൊലീസാണ് ഇത് എന്ന മറുചോദ്യം ചോദിക്കുകയാണ് അക്ഷത് ചെയ്തത്. വിഡിയോയില്‍ പതിഞ്ഞ, ആക്രമികളെ അക്ഷത് തിരിച്ചറിയുകയും ചെയ്തു. ദൃശ്യങ്ങളില്‍ പതി്ഞ്ഞ പെണ്‍കുട്ടിയെയും ഇവര്‍ തിരിച്ചറിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.