Home CheesyDays ടോക്കിയോ 2020 ഒളിംപിക്സിന് കാർഡ്ബോർഡ് കിടക്കകൾ

ടോക്കിയോ 2020 ഒളിംപിക്സിന് കാർഡ്ബോർഡ് കിടക്കകൾ

SHARE
2.10 മീറ്റർ നീളത്തിലുള്ള കട്ടിലിന് 200 കിലോഗ്രാം ഭാരം വരെ താങ്ങാനാകും

ടോക്കിയോ 2020 ഒളിംപിക് പാരാലിപിക് ഗെയിംസിൽ പങ്കെടുക്കുന്ന കായിക താരങ്ങൾക്ക് ഉപയോഗിക്കാൻ കാർഡ്‌ബോർഡുകൊണ്ടുള്ള കിടിലൻ കട്ടിലുകൾ ഒരുങ്ങി. റീസൈക്കൾ ചെയ്യാം എന്ന കാരണത്താലാണ് കാർഡ്ബോർഡ് ഉപയോഗിച്ചത്. ഒളിംപിക്സിന് 18,000 കട്ടിലുകളും പാരാലിപിക്‌സിന് 8,000 കട്ടിലുകളുമാണ് ആവശ്യം.
2.10 മീറ്റർ നീളത്തിലുള്ള കട്ടിലിന് 200 കിലോഗ്രാം ഭാരം വരെ താങ്ങാനാകും.2016 റിയോ ഒളിംപിക്സിൽ അത്രയും ഭാരമുള്ള താരങ്ങൾ പങ്കെടുത്തിട്ടില്ല.
കൂടുതൽ പരിസ്ഥിതി സൗഹാർദപരമാകാനുള്ള പദ്ധതിയുടെ ഭാഗമായി ടോക്കിയോ 2020 ഗെയിംസിന്റെ മെഡലുകളും പൂർണമായും റീസൈക്കിൾ ചെയ്യാവുന്ന ഉത്പന്നങ്ങൾ കൊണ്ടുള്ളതാണ്. ഒളിംപിക് ടോർച്ച് അലൂമിനിയം വേസ്റ്റിൽ നിന്നും പീഠങ്ങൾ റീസൈക്കിൾ ചെയ്ത ഗാർഹിക പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നുമാണ് നിർമിച്ചത്. ഒളിംപിക്സിനാവശ്യമായ വൈദ്യുതി സൂര്യപ്രകാശം അടക്കമുള്ള സ്രോതസ്സുകളിൽ കണ്ടെത്തും.
ജൂലൈ 24 മുതൽ ആഗസ്ത് 9 വരെയാണ് 2020 ടോക്കിയോ ഒളിംപിക്സ്. ആഗസ്ത് 25 മുതൽ സെപ്തംബർ 6 വരെ പാരാലിപിക്‌സ്‌ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.