Home SilverScreen വരാനിരിക്കുന്നത് തകർപ്പൻ സസ്പെൻസ് ത്രില്ലർ; മിഷ്ക്കിന്റെ സൈക്കോ ട്രെയ്‌ലർ പുറത്ത് 

വരാനിരിക്കുന്നത് തകർപ്പൻ സസ്പെൻസ് ത്രില്ലർ; മിഷ്ക്കിന്റെ സൈക്കോ ട്രെയ്‌ലർ പുറത്ത് 

SHARE

പേടിയുടെയും ആകാംഷയുടെയും വാതിൽ തുറന്ന് മിഷ്‌കിന്റെ പുതിയ സിനിമയായ സൈക്കോയുടെ ട്രൈലർ പുറത്ത്. ഉദയനിധി സ്റ്റാലിൻ, നിത്യ മേനോൻ അതിഥി റാവു ഹൈദാരി എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്നത്. തകർപ്പൻ സസ്പെൻസ് ത്രില്ലറാണ് വരാനിരിക്കുന്നത് എന്ന സൂചനയാണ് ട്രെയ്‌ലർ. ശ്യാമപ്രസാദിന്റെ അകലെ എന്ന സിനിമയിൽ ബ്ലൂറോസ് എന്ന ഗാനത്തിലൂടെ മലയാളിക്ക് സുപരിചതമായ ബിഥോവന്റെ ഈണമാണ് ട്രെയിലറിൽ ബാക്‌ ഗ്രൗണ്ട് മ്യൂസിക് ആയി ഉപയോഗിച്ചിരിക്കുന്നത്. ഇളയരാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. അരുൺ മൊഴി മാണിക്കം നിർമിക്കുന്ന ചിത്രം ജനുവരി 24ന് തിയേറ്ററിലെത്തും.
സിനിമയിൽ സിദ് ശ്രീറാം പാടിയ ഉന്നൈ നെനച്ചു പാട്ടിന്റെ ലിറിക്ക് വീഡിയോയും പുറത്തിറങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.