ആർട്ടെന്നും വാണിജ്യമെന്നും സിനിമകളുടെ വേർതിരിവ് അവസാനിക്കാത്ത വിവാദം :ഓപ്പണ്‍ ഫോറം

  SHARE

  ആര്‍ട്ട് സിനിമയും കച്ചവട സിനിമയുമെന്ന വേർതിരിവ് ലോകസിനിമയില്‍ തന്നെ ഇനിയും അവസാനിക്കാത്ത വിവാദമാണന്ന് ചലച്ചിത്ര നിരൂപകന്‍ ജി.പി രാമചന്ദ്രന്‍.ആ വേർതിരിവ് എല്ലായിടത്തുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.മലയാള സിനിമയിലെ മാറുന്ന സിനിമാ പരിസരങ്ങള്‍ എന്ന വിഷയത്തിൽ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കാനായി തിയേറ്ററുകളിൽ റിലീസിംഗ് വൈകിപ്പിക്കുന്നവരും സിനിമാ രംഗത്ത് ഉണ്ടെന്ന് ചലച്ചിത്ര നിരൂപകന്‍ വി.കെ ജോസഫ് പറഞ്ഞു. താര കേന്ദ്രീകൃതമല്ലാത്ത സിനിമകള്‍ മലയാളത്തില്‍ ഇപ്പോൾ വലിയ വിജയങ്ങൾ നേടുന്നുണ്ടെന്ന് സംവിധായകന്‍ മനോജ് കാന പറഞ്ഞു.
  സംവിധായകന്‍ പ്രിയനന്ദനന്‍ ,സന്തോഷ് ബാബു സേനന്‍,ശോഭന പി.കെ,ചെറിയാൻ ജോസഫ് എന്നിവര്‍ പങ്കെടുത്തു.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.