Home KeralaFocus ഓച്ചിറയിലെ ബാങ്കില്‍ കവര്‍ച്ചാശ്രമം; മോഷ്ടാവ് മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചു കടന്നു കളഞ്ഞു

ഓച്ചിറയിലെ ബാങ്കില്‍ കവര്‍ച്ചാശ്രമം; മോഷ്ടാവ് മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചു കടന്നു കളഞ്ഞു

SHARE

ഓച്ചിറയിലെ ബാങ്കില്‍ കവര്‍ച്ചാശ്രമം. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഓച്ചിറ ശാഖയിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ 2.55 ഓടെ കവര്‍ച്ചാശ്രമമുണ്ടായത്. പണമൊന്നും നഷ്ടമായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.

ബാങ്ക് കെട്ടിടത്തിന്റെ ജനല്‍പ്പാളിയുടെ കമ്പി ബ്ലേഡ് ഉപയോഗിച്ച്‌ മുറിച്ചായിരുന്നു മുഖംമൂടി ധരിച്ച മോഷ്ടാവ് ബാങ്കിനകത്ത് കയറിയത്. തുടര്‍ന്ന് ക്യാഷ് കൗണ്ടറിലെ മേശ തുറന്നെങ്കിലും പണമൊന്നും ലഭിച്ചില്ല. ഇതിനിടെ സിസിടിവി തകര്‍ക്കാനും ശ്രമമുണ്ടായി.

സിസിടിവി തകര്‍ക്കാന്‍ ശ്രമിച്ചതോടെ ബാങ്കിന്റെ എറണാകുളത്തെ പ്രധാന സെര്‍വറിലേക്ക് അപായ സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. സെക്യൂരിറ്റി ജീവനക്കാര്‍ വന്നതോടെ മോഷ്ടാവ് ജനല്‍വഴി തന്നെ കടന്നുകളയുകയായിരുന്നു. മോഷ്ടാവിന്റേതെന്ന് കരുതുന്ന മൊബൈല്‍ ഫോണ്‍ ബാങ്കില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.